മൊറാദാബാദ്: അമ്മയും ഭാര്യയും തമ്മിലുള്ള വഴക്കില്‍ മനംമടുത്ത് മുപ്പത്തിയേഴുകാരന്‍ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തു. യുപിയിലെ മൊറാബാദിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്.
അമ്മയും ഭാര്യയും തമ്മില്‍ വഴക്കു നടക്കുന്ന സമയത്താണ് ഇയാള്‍ കെട്ടിടത്തിനു മുകളില്‍ നിന്നു ചാടിയതെന്ന് പൊലീസ് പറയുകയുണ്ടായി. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായി സാധിച്ചില്ല. സച്ചിന്‍ സൈനി എന്നയാളാണ് മരിച്ചിരിക്കുന്നത്.
മൊറാബാദിലെ ആശുപത്രിയില്‍നിന്നു സെനിയെ ഡല്‍ഹിയിലേക്കു റഫര്‍ ചെയ്യുകയായിരുന്നു ഉണ്ടായത്. ഡല്‍ഹിയിലേക്കുള്ള വഴിമധ്യേയാണ് മരണം സംഭവിച്ചത്.
സൈനിയുടെ വീട്ടില്‍ ഭാര്യയും അമ്മയും തമ്മില്‍ നിരന്തരം വഴക്കായിരുന്നുവെന്നാണ് അറിയുന്നതെന്ന് പൊലീസ് പറഞ്ഞു. ഒരു മകന്‍ മാത്രമാണ് ഇവരെക്കൂടാതെ വീട്ടിലുള്ളത്.
Post Your Comments