Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndiaNews

പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ പ്രതിജ്ഞാബദ്ധം; പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ബിസിനസ്സില്‍ ഏര്‍പ്പെടുന്നത് അല്ല സര്‍ക്കാരിന്റെ ജോലി.

ന്യൂഡല്‍ഹി: തന്ത്രപരമായ നാല് മേഖലകളില്‍ ഒഴികെയുള്ള മറ്റെല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യവത്കരിക്കാനുള്ള തീരുമാനം പങ്കുവച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്ത്ര പ്രധാനമേഖലകളില്‍ പോലും വളരെ കുറച്ച്‌ പൊതുമേഖല സ്ഥാപനം മതിയെന്നാണ് സര്‍ക്കാര്‍ നയമെന്നും സ്വകാര്യ വത്കരണവുമായി ബന്ധപ്പെട്ട ഒരു വെബിനാറില്‍ അദ്ദേഹം വ്യക്തമാക്കി.

ധനസമ്ബാദനം, ആധുനിക വത്കരണം എന്നീ മന്ത്രങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്നു പറഞ്ഞ പ്രധാന മന്ത്രി പല പൊതുമേഖല സ്ഥാപനങ്ങളും നഷ്ടമുണ്ടാക്കുന്നവയാണെന്നും കൂട്ടിച്ചേർത്തു. പലതിനും പൊതുപണത്തിന്റെ പിന്തുണ ആവശ്യമാണ്. അത് സമ്പദ്‌വ്യവസ്ഥയ്ക്ക് ഭാരമാണെന്നും മോദി പറഞ്ഞു.

read also:കേരളത്തിൽ നിന്ന് നീലഗിരിയിലേക്ക് എത്തുന്നവർക്ക് കോവിഡ് പരിശോധന

‘സംരഭങ്ങളേയും ബിസിനസുകളേയും പിന്തുണയ്ക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. എന്നാല്‍ സര്‍ക്കാര്‍ സ്വന്തമായി ബിസിനസ് നടത്തേണ്ടത് അത്യാവശ്യമല്ല. ബിസിനസ്സില്‍ ഏര്‍പ്പെടുന്നത് അല്ല സര്‍ക്കാരിന്റെ ജോലി. പൊതുമേഖ സ്ഥാപനങ്ങള്‍ സ്ഥാപിതമായതിന് മറ്റൊരു സമയമുണ്ടായിരുന്നു. ആവശ്യങ്ങളും വ്യത്യസ്തമായിരുന്നു. 50-60 വര്‍ഷം മുമ്ബ് മികച്ചതായിരുന്ന ഒരു നയം ഇപ്പോള്‍ പരിഷ്‌കരിക്കേണ്ടതുണ്ട്. പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമ്ബോള്‍ പൊതുജനങ്ങളുടെ പണം പരമാവധി പ്രയോജനപ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം’ പ്രധാനമന്ത്രി മോദി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button