Latest NewsKeralaNews

1921ൽ മലപ്പുറത്ത് സംഭവിച്ചത് കേരളം മുഴുവൻ ആവർത്തിക്കാനാണ് മതതീവ്രവാദികൾ ഒരുങ്ങുന്നത് : കെ. സുരേന്ദ്രൻ

കോഴിക്കോട് : കോഴിക്കോട് കേന്ദ്രീകരിച്ച് മലബാർ സംസ്ഥാന രൂപീകരണത്തിന് ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. വിജയ യാത്രക്ക് വടകരയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also : സിപിഎമ്മിൻ്റെ രണ്ട് ബ്രാഞ്ച് അടപടലം ബിജെപിയിൽ ; സിപിഎം ഓഫീസ് ബിജെപി കാര്യാലയമായി മാറി

ബംഗളൂരുവിൽ നടന്ന പോപ്പുലർ ഫ്രണ്ടിന്‍റെ സമ്മേളനത്തിലാണ് സംസ്ഥാന അജണ്ട ശക്തമാക്കാൻ തീരുമാനമുണ്ടായത്. എസ്കെഎസ്എസ്എഫ് നേതാവ് അടുത്തിടെ ഈ ആവശ്യം മുന്നോട്ട് വെച്ചതും മുസ്ലീം ലീ​ഗിന്‍റെ ഒത്താശ അതിനുള്ളതും അങ്ങേയറ്റം അപകടകരമാണ്. 1921ൽ മലപ്പുറത്ത് സംഭവിച്ചത് കേരളം മുഴുവൻ ആവർത്തിക്കാനാണ് മതതീവ്രവാദികൾ ഒരുങ്ങുന്നത്. വടകര പുതുപ്പണത്ത് നിന്നു പോലും യുപിയിൽ ആക്രമണം നടത്താൻ ഭീകരവാദികൾ പോവുകയാണെന്നും ലൗ ജിഹാദ് നടത്തി പാവപ്പെട്ട പെൺകുട്ടികളെ സിറിയയിലേക്ക് എത്തിക്കുന്നുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.

യുഡിഎഫ് അധികാരത്തിലെത്തിയാൽ ഉപമുഖ്യമന്ത്രി സ്ഥാനം ലീ​ഗിനാണെന്ന് ഉറപ്പാണ്. അവർ നാളെ മുഖ്യമന്ത്രി സ്ഥാനം വേണമെന്ന് പറയും. കോൺഗ്രസിലെ ഒരു ഹിന്ദു നേതാവിനും ഇനി രക്ഷയില്ലെന്നും കോൺഗ്രസിൽ ആരാണ് നേതാവെന്ന് തീരുമാനിക്കുന്നത് മുസ്ലീം ലീഗും ജമാഅത്തെ ഇസ്ലാമിയുമാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button