ചണ്ഡീഗഡ്: പ്രമുഖ പഞ്ചാബി ഗായകന്‍ സര്‍ദൂള്‍ സിക്കന്ദര്‍ കോവിഡ് ബാധിച്ച് മരിച്ചു. മൊഹാലിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം സംഭവിച്ചത്. 60 വയസായിരുന്നു ഇദ്ദേഹത്തിന്.
അടുത്തിടെയാണ് സര്‍ദൂളിന് കോവിഡ് ബാധിച്ചത്. വൃക്ക തകരാര്‍, അനിയന്ത്രിതമായ പ്രമേഹം തുടങ്ങി നിരവധി ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടുന്നതിനിടെയാണ് ആരോഗ്യനില വഷളാക്കുന്നത്. സര്‍ദൂളിന്റെ മരണത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അനുശോചനം രേഖപ്പെടുത്തി.
പഞ്ചാബി നാടോടി ഗാനങ്ങള്‍ പാടിയാണ് സര്‍ദൂള്‍ പ്രശസ്തനായത്. 1980ല്‍ ഒരു ആല്‍ബത്തിലൂടെയാണ് സംഗീതത്തിന് തുടക്കം കുറിക്കുന്നത്.പഞ്ചാബി സിനിമകളില്‍ അഭിനയിച്ചും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
Post Your Comments