മുംബൈ : കോവിഡ് കാലത്ത് ലോകത്താകെ ഭീതി ജനിപ്പിച്ച ചൈന, അതേസമയം അതിർത്തിയിൽ ഇന്ത്യയെ ശത്രുതയുടെ മുൾമുനയിൽ നിർത്തിയിട്ടും ഇന്ത്യയുടെ മുഖ്യ
വ്യാപാരപങ്കാളിയായിരുന്നുവെന്നത് വിരോധാഭാസം.
Read Also : നേപ്പാളിൽ ശർമ്മ ഒലിക്ക് തിരിച്ചടി : രാഷ്ട്രീയ അനിശ്ചിതത്വം പരിഹരിക്കാൻ സുപ്രിംകോടതി ഇടപെടൽ
ചൈനയിലെ വൂഹാനിൽ നിന്നും ലോകത്താകെ പടച്ചുവിട്ട മഹാമാരി മനുഷ്യരാശിയെ ഭീതിയുടെ മുൾമുനയിലാണ് നിർത്തിയത്. ഇന്ത്യയുടെ അയൽരാജ്യമായ അതേ ചൈന ലഡാക്ക്, അരുണാചൽ, സിക്കിം അതിർത്തികളിൽ ഇന്ത്യയെ യുദ്ധസമാനമായ പ്രതീതിയിൽ മുൾമുനയിൽ നിർത്തുകയും ഇന്ത്യയുടെ അതിർത്തികാക്കുന്ന ധീരജവാന്മാരെ വധിക്കുകയും ചെയ്തു. ഇന്ത്യ നല്കിയ തിരിച്ചടിയിൽ ഞെട്ടിത്തരിച്ച ചൈന, എന്നാൽ ഇന്ത്യയിൽ നിന്നും കച്ചവടം പൊടിപൊടിക്കാൻ മെനക്കെട്ടിറങ്ങിയെന്നതാണ് വാസ്തവം. 2020-ൽ ഇന്ത്യയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയായി. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ഏകദേശകണക്കുപ്രകാരം ചൈനയുമായുള്ള ഉഭയകക്ഷി വ്യാപാരം 7,770 കോടി ഡോളറിന്റേതാണ്.
അതായത് ഏകദേശം 5.63 ലക്ഷം കോടി രൂപ. ഇന്ത്യൻ വ്യാപാരമേഖലയിൽ നിന്ന് ചൈന ‘എലി’യെപ്പോലെ കരണ്ടുകൊണ്ടുപോയത് വലിയ യന്ത്രസാമഗ്രികളുടെ ഇറക്കുമതിയിലൂടെയാണെന്നതാണ് വാസ്തവം. അതിർത്തി തർക്കം രൂക്ഷമായതിനെ തുടർന്ന് കർശന നടപടികൾ ചൈനക്കെതിരെ സ്വീകരിച്ചിരുന്നു. 200ലധികം ചൈനീസ് മൊബൈൽ ആപ്പുകളും ഐ.ടി ഫ്‌ളാറ്റുഫോമുകളും ഇന്ത്യയിൽ നിരോധനം നേരിടുകയാണ്. ഇന്നും ഇതൊക്കെ നിലനില്‌ക്കെയാണ്, ചൈന ഇന്ത്യയുമായി വ്യാപാരം പൊടിപൊടിച്ച് പ്രബലപങ്കാളിയായത്.
അതേസമയം, 2019ലെ 8, 550 കോടി ഡോളറിനെ (6.19 കോടി രൂപ) അപേക്ഷിച്ച് ഇത് കുറവാണ്. 5, 870കോടി ഡോളറിന്റെ (4.25 കോടി രൂപ) ഇറക്കുമതിയാണ് കഴിഞ്ഞവർഷം ചൈനയിൽ നിന്നുണ്ടായത്.
Post Your Comments