അബുദാബി: കൊറോണ വൈറസ് രോഗികളുടെ ചികിത്സ മുന്‍നിര്‍ത്തി യുഎഇയില്‍ കൂടുതല്‍ ഫീല്‍ഡ് ആശുപത്രികള്‍ തുറക്കുന്നു. ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ ഇത്തരത്തിലുള്ള ഏഴ് ഫീല്‍ഡ് ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കൂടുതല്‍ ആശുപത്രികള്‍ തുറക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്.
രാജ്യത്തെ ആരോഗ്യ മേഖലയിലെ വിവരങ്ങള്‍ നിരന്തരം അവലോകനം ചെയ്യുകയും പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയുമാണെന്ന് കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുകയുണ്ടായി. ആരോഗ്യ മേഖലയുടെ ശേഷി വര്‍ദ്ധിപ്പിച്ച് സമൂഹത്തിലെ എല്ലാവര്‍ക്കും ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുന്നതിനാണ് ഈ നടപടികള്‍ എടുത്തിരിക്കുന്നത്.
കഴിഞ്ഞ രണ്ടാഴ്‍ചയായി രാജ്യത്തെ രോഗ വ്യാപനത്തില്‍ കുറവുണ്ടാകുന്നുവെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ജനങ്ങള്‍ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതും ബന്ധപ്പെട്ട വിഭാഗങ്ങള്‍ പരിശോധനകള്‍ കര്‍ശനമാക്കിയതുമാണ് ഇതിന് കാരണം. അതുകൊണ്ടുതന്നെ രാജ്യത്തെ സ്ഥിതിയില്‍ പുരോഗതിയുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
Post Your Comments