COVID 19Latest NewsSaudi ArabiaNewsGulf

സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 353 പേർക്ക്

റിയാദ്​: സൗദിയിൽ പുതുതായി കോവിഡ്​ ബാധിക്കുന്നവരുടെ എണ്ണം രോഗമുക്തരുടെ എണ്ണത്തിന്​ മുകളിലെത്തിയിരിക്കുന്നു​. കഴിഞ്ഞ 24 മണിക്കൂറിൽ 353 പേർക്ക്​​ പുതുതായി രോഗബാധ സ്ഥിരീകരിച്ചപ്പോൾ 280 പേർ മാത്രമാണ്​ രോഗമുക്തി നേടിയിരിക്കുന്നത്. രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവരിൽ അഞ്ചു പേർ മരിക്കുകയുണ്ടായി.

ഇതുവരെ കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 376021 ആയി ഉയർന്നു. ഇതിൽ 367015 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 6475 ആയി ഉയർന്നു. 2531 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. ഇവരിൽ 483 പേരുടെ നില ഗുരുതരമാണ്. ചികിത്സയിലുള്ള ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.6 ശതമാനവും മരണനിരക്ക്​ 1.7 ശതമാനവുമാണ്​.

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 186, കിഴക്കൻ പ്രവിശ്യ 67, മക്ക 43, മദീന 10, അസീർ 9, വടക്കൻ അതിർത്തി മേഖല 9, ഹാഇൽ 7, അൽഖസീം 6, അൽജൗഫ്​ 6, ജീസാൻ 3, അൽബാഹ 3, നജ്​റാൻ 2, തബൂക്ക്​ 2.

shortlink

Related Articles

Post Your Comments

Related Articles


Back to top button