Latest NewsNewsIndia

മെയ്ക് ഇൻ ഇന്ത്യ : ഇന്ത്യൻ സേനയ്ക്ക് 13,700 കോടി രൂപയുടെ ആയുധങ്ങൾ വാങ്ങാൻ അനുമതി നൽകി പ്രതിരോധ മന്ത്രാലയം

ന്യൂഡൽഹി : ആയുധങ്ങൾ വാങ്ങുന്നതിനായുള്ള കര, വ്യോമ, നാവിക സേനകളുടെ നിർദ്ദേശങ്ങൾക്ക് അംഗീകാരം നൽകി പ്രതിരോധ മന്ത്രാലയം. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിലിലാണ് സേനകളുടെ നിർദ്ദേശങ്ങൾക്ക് അംഗീകാരം നൽകിയത്.

Read Also : ‘ഉടുമ്പ്’ ; സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മെയ്ക് ഇൻ ഇന്ത്യയുടെ കീഴിൽ തദ്ദേശീയമായി നിർമ്മിച്ച ആയുധങ്ങൾക്ക് വേണ്ടിയാണ് സേനകൾ പ്രതിരോധ മന്ത്രാലയത്തിന് നിർദ്ദേശം സമർപ്പിച്ചത്. അടിയന്തിര സാഹചര്യം പരിഗണിച്ചാണ് അംഗീകാരം നൽകാനുള്ള കൗൺസിലിന്റെ തീരുമാനം. ആയുധങ്ങൾക്കായി ഏകദേശം 13,700 കോടി രൂപ ചിലവുവരുമെന്നാണ് കണക്കാക്കുന്നത്. സേനകൾ സമർപ്പിച്ച നിർദ്ദേശത്തിൽ മെയിൻ ബാറ്റിൽ ടാങ്കായ അർജുൻ മാർക്ക് 1 എ ടാങ്കുകൾ അടക്കമുള്ള യുദ്ധോപകരണങ്ങൾ ഉൾപ്പെടുന്നു.

ഇന്ത്യൻ നിർമ്മിത സാമഗ്രികൾ കൊണ്ട് രാജ്യത്ത് തന്നെ നിർമ്മിച്ച ആയുധങ്ങളാണ് സേനകളുടെ ഭാഗമാക്കുന്നത്. ഇതോടെ ഇന്ത്യയുടെ ആയുധ നിർമ്മാണ മേഖലയിൽ വൻ കുതിച്ചു ചാട്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button