COVID 19Latest NewsKeralaNews

ആറ്റുകാല്‍ പൊങ്കാല : കോവിഡ് മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് കളക്ടര്‍

തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന്റെ ഭാഗമായി കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. കോവിഡിന്റെ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങളോട് ഭക്തജനങ്ങള്‍ സഹകരിക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു. ക്ഷേത്രത്തിലും പരിസരത്തും ഏര്‍പ്പെടുത്തിയിരിക്കുന്ന കോവിഡ് സുരക്ഷാ ക്രമീകരണങ്ങള്‍ കളക്ടര്‍ നേരിട്ടു വിലയിരുത്തി.

Read Also : ബിനീഷ് കോടിയേരിയുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി 

ഈ മാസം 27നാണ് ആറ്റുകാല്‍ പൊങ്കാല. കോവിഡിന്റെ പശ്ചാത്തലത്തില്‍ നിരത്തുവക്കിലും മറ്റു പൊതുസ്ഥലങ്ങളിലും പൊങ്കാലയിടുന്നത് പൂര്‍ണമായി ഒഴിവാക്കണമെന്നു കളക്ടര്‍ അഭ്യര്‍ഥിച്ചു. ഇക്കാര്യം ക്ഷേത്ര ഭരണസമതിയും ഉറപ്പാക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. ക്ഷേത്രത്തിലെ പണ്ടാര അടുപ്പില്‍ മാത്രമാകും ക്ഷേത്രവളപ്പിലെ പൊങ്കാല. ഈ ചടങ്ങില്‍ കഴിയുന്നത്രയും കുറച്ച് ആളുകള്‍ മാത്രം പങ്കെടുക്കുകയും സാമൂഹിക അകലമടക്കമുള്ള കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുകയും വേണം. വീടുകളില്‍ പൊങ്കാലയിടുന്നവരും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. വീടുകളില്‍ പൊങ്കാലയിട്ട ശേഷം ആളുകള്‍ കൂട്ടമായി ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നത് ഒഴിവാക്കണമെന്നും കളക്ടര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button