
മലപ്പുറം : പെണ്‍കുട്ടിയെ മയക്കുമരുന്നിനടിമയാക്കി മാസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചു, ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മലപ്പുറത്താണ് പതിനാലു വയസ്സുള്ള പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി മാസങ്ങളോളം ക്രൂരമായി പീഡിപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റിലായി. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട മുഖ്യ പ്രതിയായ യുവാവ് പെണ്‍കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കിയ ശേഷമാണ് പീഡനത്തിന് ഇരയാക്കിയത്. കേസില്‍ ആകെ ഏഴ് പ്രതികളാണുള്ളതെന്ന് പോലീസ് പറയുന്നു.
Read Also : ജിറാഫിനെ വേട്ടയാടി കൊന്ന ശേഷം ഹൃദയം തുരന്നെടുത്തു ; യുവതിയ്‌ക്കെതിരെ വന്‍ പ്രതിഷേധം
വീട്ടുകാര്‍ അറിയാതെ പെണ്‍കുട്ടിയുടെ വീട്ടില്‍ പ്രതികള്‍ മയക്കുമരുന്ന് എത്തിച്ചു നല്‍കുകയായിരുന്നു. തുടര്‍ന്നായിരുന്നു പീഡനം. യുവാവിന്റെ സുഹൃത്തുക്കളും മാസങ്ങളോളം പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും പോലീസ് പറഞ്ഞു. ബാല ക്ഷേമസമിതി കുട്ടിയെ ഏറ്റെടുത്ത് അഭയ കേന്ദ്രത്തിലേയ്ക്ക് മാറ്റിയിട്ടുണ്ട് .
Post Your Comments