![](/wp-content/uploads/2021/02/23as3.jpg)
കോട്ടയം : മോദി തരംഗത്തിന്റെ മാത്രം പിൻബലത്തിൽ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ ഏഴു മണ്ഡലങ്ങളിൽ ഇക്കുറി ഒന്നാംസ്ഥാനത്തെത്താൻ കഴിയുമോ എന്നതാണ് ബി.ജെ.പി സംസ്ഥാന ഘടകത്തിന് മുന്നിൽ കേന്ദ്രനേതൃത്വം വച്ചിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി, ശബരിമല വിഷയം, സ്വർണ്ണക്കടത്ത് ലൈഫ് മിഷൻ, അഴിമതി തുടങ്ങി നിരവധി കാര്യങ്ങൾ ചർച്ചയാക്കുന്ന ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റായ നേമം ഉൾപ്പെടെ എട്ടുമണ്ഡലങ്ങളിൽ കഴിഞ്ഞ തവണത്തെതിനെക്കാൾ മികച്ച പ്രകടനം കാഴ്ച വെയ്ക്കകയന്നെ കടമ്പയാണ് ബി.ജെ.പിക്കുളളത്.
2016-ൽ നേമത്ത്ഒ. രാജഗോപലിലൂടെയാണ് സംസ്ഥാനത്ത് ആദ്യമായി ബി.ജെ.പി അക്കൗണ്ട് തുറന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തിടെ കേരളത്തിലെത്തി പങ്കെടുത്ത നേതൃത്വ ചർച്ച യിലും ഈ ഏഴ് മണ്ഡലങ്ങളലെ പാർട്ടിയുടെ പ്രചാരണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയിരുന്നു.
2016-ൽ കടുത്ത ത്രികോണമത്സരം കാഴ്ച വെച്ച എൻ.ഡി.എ വട്ടിയൂർ കാവ്, കഴക്കൂട്ടം, ചാത്തന്നൂർ, പാലക്കാട് മലമ്പുഴ, മഞ്ചേശ്വരം, കാസർക്കോട് എന്നിവിടങ്ങളിലാണ് രണ്ടാമതെത്തിയത്. 2016-ൽ മഞ്ചേശ്വരത്തായിരുന്നു ഏറ്റവും ശ്രദ്ധേയമായ ത്രികോണമത്സരം. കപ്പിനും ചുണ്ടിനുമിടയിൽ വെറും 89 വോട്ടുകൾക്കാണ് ഇപ്പോഴത്തെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് അന്ന് മണ്ഡലങ്ങൾ നഷ്ടമായത്. തുടർന്ന് നിയമ പോരാട്ടത്തിനിറങ്ങിയെങ്കിലും വർഷങ്ങൾക്ക് ശേഷം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. മഞ്ചേശ്വരത്ത് ലീഗിലെ പി. ബി അബ്ദുൾ റസാഖിന് 56,781 വേട്ട് നേടിയപ്പോൾ സി.പി.എമ്മിലെ സി.എച്ച് കുഞ്ഞമ്പു 42, 565 വോട്ടാണു നേടിയത്.
Read Also “: തിരുവനന്തപുരത്ത് നൂറിലധികം സിപിഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു
വട്ടിയൂർ കാവിൽ കുമ്മനം രാജശേഖരനും കഴക്കൂട്ടത്ത് വി മുരളീധരനും ശക്തമായ പോരാട്ടം നടത്തിയാണ് രണ്ടാമതെത്തിയത്. പാലക്കാട് ശോഭാസുരേന്ദ്രനും മലമ്പുഴയിൽ സി. കൃഷ്ണകുമാറുിം കാസർക്കോട് രവീശ തന്ത്രി കുണ്മാറും ാെല്ലം ചാത്തന്നൂരിൽ ബി.ബി ഗോപകുമാറും മികച്ച പ്രകനം നടത്തി. ചെങ്ങന്നൂരിൽ അട്ടിമറി പ്രതീക്ഷ നല്കിയിരുന്ന അഡ്വ പി.എസ്.ശ്രീധരൻ പിള്ള 42, 628 വോട്ടുകളാണ് തകരസ്ഥമാക്കിയത്. ചെങ്ങന്നൂരിൽ 2011 ലെ തിരഞ്ഞെടുപ്പിൽ 65, 156 വോട്ടുകൾ നേടിയ കോൺഗ്രസിന്റെ പി.സി വിഷ്ണുനാഥിന് 2016-ൽ 44, 897 വോട്ടുകളാണ് ലഭിച്ചത്.
വട്ടിയൂർ കാവിൽ കുമ്മനം രാജശേഖരന് 43, 700 വോട്ടും വിജയിച്ച കൊ മുരളീധരന 51, 322 വോട്ടുകളുമാണ് ലഭിച്ചത്. മുരളീധരന് 2011ലെ തിരഞ്ഞെടുപ്പിൽ 16.167 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചെങ്കിൽ 2016-ൽ അത് 7622 വോട്ടായി ചുരുങ്ങിയിരുന്നു. കഴക്കൂട്ടത്ത് സി.പിഎം സ്ഥാനാർഥി കടകം പള്ളിസുരേന്ദ്രൻ 50, 079 വോട്ടു നേടിയപ്പോൾ ബി.ജെ.പിയുടെ വി. മുരളീധരന് 42, 732 വോട്ടു ലഭിച്ചു. കോൺഗ്രസിന്റെ എം.എ . വാഹിദ് 38, 602 വോട്ടുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.
മലമ്പുഴയിൽ വി.എസ്. അച്ചുതാനന്ദനെ നേരിട്ട ബി.ജെ.പിയുടെ കൃഷ്ണകുമാർ 46, 157 വോട്ടു നേടിയാണ് രണ്ടാമതെത്തിയത്. 35, 333 വോട്ട് നേടിയ കോൺഗ്രസിന്റെ വി.എസ്. ജോയി ഏറെ പിന്നിലായി. 2011 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ലതികാസുഭാഷ് 54, 049 വോട്ടുകൾ മലമ്പുഴയിൽ നേടിയിരുന്ന സ്ഥാനത്തായിരുന്നു ഇത്.
പാലക്കാടും കാസർക്കോടും കൊല്ലം ചാത്തന്നൂരിലും 2016-ൽ വോട്ടുനേടി രണ്ടാമതെത്തിയ ബി.ജെ.പി തിരുവനന്തപുരം സെൻട്രലിലും നേടുന്ന വോട്ടുകൾ പാർട്ടിയുടെ വിജയശതമാനം
കുത്തനെ കൂട്ടുമെന്ന് എതിരാളികൾ പോലും ഭയപ്പെടുകയാണ്.
Post Your Comments