COVID 19Latest NewsKeralaIndiaNews

കോവിഡ് വ്യാപനം : കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള വാഹനങ്ങൾ അതിർത്തിയിൽ തടഞ്ഞ് കര്‍ണാടക

മാ​ന​ന്ത​വാ​ടി ​: ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ ഇ​ല്ലാ​തെ കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള യാ​ത്ര​ക്കാ​രെ ക​ട​ത്തി​ വി​ടാ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടി​ല്‍ ക​ര്‍ണാ​ട​ക.

Read Also : സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂടി ; പുതുക്കിയ നിരക്കുകൾ ഇങ്ങനെ

തി​ങ്ക​ളാ​ഴ്​​ച വ​യ​നാ​ട്ടിലെ ബാ​വ​ലി, മു​ത്ത​ങ്ങ, ക​ര്‍​ണാ​ട​കയിലെ കു​ട്ട, കാ​സ​ര്‍കോട്ടെ ത​ല​പ്പാ​ടി, മെ​നാ​ല, ജാ​ല്‍​സൂ​ര്‍, സാ​റ​ട്​​ക്ക, പാ​ണ​ത്തൂ​ര്‍, കണ്ണൂരിലെ മാക്കൂട്ടം ചെ​ക്ക്​പോ​സ്​​റ്റു​ക​ളി​ല്‍ യാ​ത്ര​ക്കാ​രെ ത​ട​ഞ്ഞു. പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്ന്​ ഉ​ച്ച​യോ​ടെ വാ​ഹ​ന​ങ്ങ​ളെ ക​ട​ത്തി​വി​​ട്ടെ​ങ്കി​ലും കോവിഡ് നെഗറ്റിവ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ​ ഇ​ന്നു​മു​ത​ല്‍ ക​ര്‍​ശ​ന​മാ​ക്കു​മെ​ന്ന്​ ക​ര്‍​ണാ​ട​ക വ്യ​ക്​​ത​മാ​ക്കി.

അ​തി​ര്‍​ത്തി​ ചെ​ക്ക്​പോ​സ്​​റ്റു​ക​ളി​ല്‍ പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ക​യും മ​റ്റു വ​ഴി​ക​ള്‍ ബാ​രി​ക്കേ​ഡു​ക​ള്‍​കൊ​ണ്ട്​ അ​ട​ച്ച്‌​ പൊ​ലീ​സ്​ കാ​വ​ല്‍ ഏ​ര്‍​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തു. ഇ​തു​വ​ഴി ക​ര്‍​ണാ​ട​ക​ത്തി​ലേ​ക്ക്​ പോ​കാ​ന്‍ 72 മ​ണി​ക്കൂ​റി​ന​കം എ​ടു​ത്ത ​ആ​ര്‍.​ടി.​പി.​സി ആ​ര്‍ നെ​ഗ​റ്റി​വ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ കാ​ണി​ക്ക​ണം.

പ്ര​ശ്​​നം പ​രി​ഹ​രി​ക്കാ​ന്‍ കേ​ര​ള-​ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​ര്‍​ത​ല​ത്തി​ല്‍ ച​ര്‍​ച്ച ന​ട​ത്തു​മെ​ന്ന്​ റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ച കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള ച​ര​ക്ക്, സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ അ​തി​ര്‍ത്തി ചെ​ക്ക്​​പോ​സ്​​റ്റു​ക​ളി​ല്‍ എ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ കോ​വി​ഡ്​ നെ​ഗ​റ്റി​വ് പ​രി​ശോ​ധ​ന ഫ​ല​മി​ല്ലാ​ത്ത​വ​രെ ക​ട​ത്തി​വി​ടാ​നാ​കി​ല്ലെ​ന്ന് ക​ര്‍ണാ​ട​ക പോലീസും ആ​രോ​ഗ്യ വ​കു​പ്പ്​ ജീ​വ​ന​ക്കാ​രും പ​റ​ഞ്ഞു. ഇ​തോ​ടെ ഇ​രു​ഭാ​ഗ​ത്തും നൂ​റു​ക​ണ​ക്കി​ന്​ യാ​ത്ര​ക്കാ​ര്‍ കു​ടു​ങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button