KeralaLatest NewsNews

ഐഎഫ്എഫ്‌കെ; തലശേരി പതിപ്പിന് ഇന്ന് തുടക്കമാകും

സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ മേള ഓൺലൈനായി ഉദ്ഘാടനം ചെയ്യും

ഇരുപത്തിയഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ തലശേരി പതിപ്പിന് ഇന്ന് തുടക്കം കുറിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ മേള ഓൺലൈനായി ഉദ്ഘാടനം ചെയ്യും.

അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ചലച്ചിത്രോത്സവം തിരുവനന്തപുരത്തും കൊച്ചിയിലും നടന്ന മാതൃകയിൽ തന്നെയാണ് നടത്താൻ ഉദ്ദേശിക്കുന്നത്.

നിലവിൽ, പ്രതിനിധികൾക്കുള്ള കൊവിഡ് പരിശോധനയും പാസ് വിതരണവും പുരോഗമിക്കുകയാണ്. കൊവിഡിന്റെ പശ്ചാത്തലത്തിൽ 1500 പേർക്കാണ് ഡെലിഗേറ്റ് പാസ് വിതരണം ചെയ്യുന്നത്. കൊവിഡ് നെഗറ്റീവ് ആണെങ്കിൽ മാത്രമേ ഇവർക്ക് പാസ് അനുവദിക്കുകയുള്ളു.

തലശേരി എ.വി.കെ. നായർ റോഡിലെ ലിബർട്ടികോംപ്ലക്‌സിലുള്ള അഞ്ച് തിയറ്ററുകളിലും മഞ്ഞോടിയിലെ ലിബർട്ടി മൂവീ ഹൗസിലുമാണ് പ്രദർശനമുണ്ടാവുക. ബോസ്‌നിയൻ വംശഹത്യയുടെ അണിയറക്കാഴ്ചകൾ ആവിഷ്‌കരിച്ച ‘ക്വൊവാഡിസ് ഐഡ’യാണ് ഉദ്ഘാടനച്ചത്രം. മുഖ്യവേദിയായ ലിബർട്ടി കോംപ്ലക്‌സിൽ എക്‌സിബിഷൻ, ഓപ്പൺ ഫോറം എന്നിവയും നടത്തും.

46 രാജ്യങ്ങളിൽ നിന്നുള്ള 80 സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുക. ചുരുളി, ഹാസ്യം എന്നീ രണ്ട് മലയാള ചിത്രങ്ങൾ ഉൾപ്പെടെ പതിനാല് ചിത്രങ്ങളാണ് മത്സരവിഭാഗത്തിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button