കണ്ണൂർ : ലാവ്‌ലിൻ കേസ് അട്ടിമറിക്കാനും പിണറായിയെ കേസിൽ നിന്നും രക്ഷിക്കാനും കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയും ഒന്നാം യു.പി.എ കാലത്ത് പ്രധാനമന്ത്രിയുടെ ഉപദേശകനായിരുന്ന ടി.കെ. നായരും തമ്മിൽ ഗൂഢാലോചന നടത്തിയതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെ. സുരേന്ദ്രൻ.
കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൊള്ളയാണ് എസ്.എൻ.സി ലാവ്‌ലിൻ കേസിൽ നടന്നത്. എന്നാൽ ആകേസ് നീതിപൂർവമായി നടത്തപ്പെട്ടിട്ടില്ല. കേരളത്തിലെ കോടതികളിൽ പിണറായി വിജയനെ രക്ഷിക്കാൻ ആസൂത്രിതശ്രമം നടന്നു. ചരിത്രത്തിൽ
കേട്ട് കേൾവിയില്ലാത്തതരത്തിലാണ് സംസ്ഥാന ഖജനാവിന് 374 കോടി രൂപയുടെ നഷ്ടം വരുത്തിയ അഴിമതിക്കേസ് വിചാരണ കൂടാതെ തള്ളിയത്. എ.കെ. ആന്റണി ഉൾപ്പെടെ കോൺഗ്രസിന്റെ പല ഉന്നത നേതാക്കന്മാരും പിണറായി വിജയനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
.
Read also : ഈ സർക്കാർ വേട്ടക്കാരുടേത് : ഇനിയും വിമർശിക്കും: കെ. എം.ഷാജി എം.എൽ.എ.
ഒന്നാം യു.പി.എ സർക്കാരിന്റെ കാലത്ത് പിണറായി വിജയനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. അന്നത്തെ പ്രധാനമന്ത്രിയുടെ ഉപദേശകനായ ടി.കെ. നായരും എ.കെ. ആന്റണിയും ലാവ്‌ലിൻ കേസ് അട്ടിമറിക്കാൻ ഗൂഢാലോചന നടത്തി. ദുരൂഹമായ പലകാര്യങ്ങളും കേസുമായി ബന്ധപ്പെട്ട് അന്ന് തന്നെ ഉയർന്നുവന്നിരുന്നു.
കേരളം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും രാഷ്ട്രീയ നേതാക്കൾ ഉൾപ്പെട്ടിട്ടുള്ള അഴിമതിക്കേസുകൾ വിചാരണ ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്നുണ്ട്. കേരളത്തിൽ പക്ഷെ അങ്ങിനെയല്ല. ആർ. ബാലകൃഷ്ണപിള്ള രണ്ടുമാസം ഇടമലയാർ കേസിൽ ജയിലിൽ കിടന്നതൊഴിച്ചാൽ കഴിഞ്ഞ ആറുപതിറ്റാണ്ടുകാലമായി ഉയർന്നു വന്ന ഒറ്റ അഴിമതിക്കേസിലും കേരളത്തിലെ ഒരു രാഷ്ട്രീയനേതാവുപോലും വിചാരണ ചെയ്യപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ഉണ്ടായിട്ടില്ലെന്നും കെ. സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
Post Your Comments