
കണ്ണൂർ : പാർട്ടിപറഞ്ഞാൽ താൻ അഴീക്കോട് തന്നെ മത്സരരംഗത്തുണ്ടാകുമെന്ന് കെ.എം. ഷാജി എം.എൽ.എ. മുഖ്യമന്ത്രിയേയും സർക്കാരിനേയും വിമർശിച്ചതിന് തന്നെ ഈ സർക്കാർ വേട്ടയാടുകയാണ്. ഇനിയും വിമർശിക്കുമെന്നും ഷാജി പറഞ്ഞു.
‘പ്ലസ് ടു ആരോപണക്കേസിൽ തനിക്കെതിരെയുള്ള ആരോപണം കെട്ടിച്ചമച്ചതാണ്. പരിഹാസ്യമായ ആരോപണം മാത്രമായെ താനതിനെ കാണുന്നുള്ളു. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്ലല്ലെ ഭയക്കേണ്ട ആവശ്യമുള്ളു?’- ഷാജി ചോദിച്ചു.
Also Read : ഉദ്ധവ് താക്കറെ സര്‍ക്കാരിലെ ഭൂരിപക്ഷം മന്ത്രിമാര്‍ക്കും കൊവിഡ് പോസിറ്റീവ്
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ശ്രദ്ദേയമായ മത്സരം നടന്ന മണ്ഡലമാണ് അഴീക്കോട്. ഇടതുപക്ഷത്തിന്റെ ശക്തി കേന്ദ്രമെന്ന് വിശേഷിപ്പിച്ചിരുന്ന അഴീക്കോട് മണ്ഡലം ഇപ്പോൾ യു.ഡിഎഫിന്റെ കൈയ്യിൽ ഭദ്രമാണ്. രണ്ടു തിരിഞ്ഞെടുപ്പിലും മുസ്ലീംലീഗ് നേതാവ് കെ.എം. ഷാജിയാണ് ഇവിടെ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്.
പ്ലസ്ടു കോഴ ആരോപണംനിലനിൽക്കെ കെ.എം.ഷാജി മത്സരരംഗത്ത് നിന്ന് വിട്ടുനില്ക്കണമെന്നും ജില്ലയിൽ നിന്നുള്ള ഒരാൾ തന്നെ സ്ഥാനാർഥിയാകണമെന്നും ലീഗിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നതിനിടെയാണ് മത്സരസന്നദ്ധത അറിയിച്ച് കെ.എം.ഷാജി രംഗത്തെത്തിയത്.
കണ്ണൂർ ജില്ലയിൽ മുസ്ലീംലീഗിനകത്ത് രൂക്ഷമായ വടംവലിയിൽ തന്നെ കക്ഷിചേർക്കുന്നതിനെതിരെ പാർട്ടിക്കകത്ത് തന്നെ ആക്ഷേപമുന്നയിക്കാനൊരുങ്ങുകയാണ് കെ.എം.ഷാജി.
കെ.എം.ഷാജി മത്സരിച്ചാലല്ലാതെഅഴീക്കോട് യുഡി.എഫിന് നിലനിർത്താൻ കഴിയില്ലെന്ന യാഥാർഥ്യം യു.ഡി.എഫിനുണ്ട്. കെ.എം..ഷാജിക്ക് അഴീക്കോടുള്ള വ്യക്തിപരമായ ബന്ധവും യുവാക്കൾക്കിടിയിലുള്ള സ്വീകാര്യതയും ചൂണ്ടിക്കാട്ടി മുസ്ലീംലീഗിലെ പ്രബലമായ ഒരു വിഭാഗം ഇതിനെ പിന്താങ്ങുന്നു. എങ്ങിനെയെങ്കിലും സി.പിഎമ്മിന്റെ തട്ടകമായിരുന്ന അഴീക്കോട് തിരിച്ചുപിടിക്കാനുള്ള സി.പി.എം തന്ത്രത്തിന്റെ ഭാഗമായാണ് ചിലർ പാർട്ടിക്കുള്ളിൽ പടയൊരുക്കമുണ്ടാക്കുന്നതെന്ന ആക്ഷേപം ഇവർക്കുണ്ട്.
അതേസമയം, കെ.എം.ഷാജി അഴിക്കോട് മത്സരിക്കുന്നെങ്കിൽ പ്രബലനായ ഒരു സ്ഥാനാർഥിയെ കണ്ടെത്താൻ ഇടതുമുന്നണി നിർബന്ധിതമാവുകയാണ്. മുമ്പ് സ്ഥാനാർഥിയായിരുന്ന മാധ്യമപ്രവർത്തകൻ നികേഷ്‌കുമാറിനെ തന്നെ പാർട്ടി സ്ഥാനാർഥിയായി മത്സരിപ്പിക്കുമെന്നാണ് സൂചന. എന്നാൽ, നികേഷ് മത്സരരംഗത്തുണ്ടാകുമോയെന്ന കാര്യത്തിൽ ഇപ്പോഴും നയം വ്യക്തമാക്കിയിട്ടില്ല. പകരം സി.പി.എം ഉന്നതനേതാവ് എം.വി.ഗോവിന്ദനെ തന്നെ മത്സരരംഗത്തിറക്കുമെന്ന സൂചനയും പ്രബലമായിട്ടുണ്ട്.
Post Your Comments