Latest NewsNewsIndia

വീണ്ടും മോദിയോട് : കർണ്ണാടകക്കെതിരെ പിണറായി

യാത്രക്കാരെ തടയുന്നത് ഒഴിവാക്കണമെന്ന് അയച്ച കത്തിലാവശ്യം

തിരുവനന്തപുരം : അയൽ സംസ്ഥാനത്തേക്ക് യാത്രക്കാരെയും വാഹനങ്ങളേയും കർണ്ണാടക അതിർത്തിയിൽ തടയുന്നത് ഒഴിവാക്കണമെന്നും അതിലിടപെടണമെന്നും കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. കോവിഡ് പ്രതിസന്ധിക്കിടെ ഇത് രണ്ടാമത്തെ തവണയാണ് ഇതേ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയക്കുന്നത്. അയൽ സംസ്ഥാനവുമായി ചർച്ചക്ക് തയ്യാറാകാതെയാണ് മുഖ്യമന്ത്രി കത്തെഴുതിയതെന്ന് ആക്ഷേപമുയരുകയാണ്.

വീണ്ടും കോവിഡ് പടരുന്ന സാഹചര്യം മുൻ നിർത്തി കർണ്ണാടക മറ്റുസംസ്ഥാനങ്ങളിൽ നിന്നും വരുന്ന യാത്രക്കാർക്കു നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.
വിദ്യാർഥികളും ആശുപത്രി ആവശ്യങ്ങൾക്ക് യാത്ര ചെയ്യുന്നവരും വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നതെന്നും അവശ്യ സാധനങ്ങൾ കൊണ്ടുവരുന്ന വാഹനങ്ങൾ പോലും തടയുന്ന സ്ഥിതിയുണ്ടെന്നാണ് മുഖ്യമന്ത്രി കത്തിൽ ഉന്നയിച്ചിരിക്കുന്നത്. സംസ്ഥാനന്തരയാത്രക്ക് നിയന്ത്രണം പാടില്ലെന്ന കേന്ദ്ര നിർദ്ദേശത്തിന് വിരുദ്ധമാണ് ഈ നടപടി. എത്രയും പെട്ടെന്ന് അനുകൂലമായ നടപടി ഉണ്ടാകണമെന്നും പ്രധാനമന്ത്രിയോട് പിണറായി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്‌

Read Also :കോവിഡ് വൈറസിന്‍റെ രണ്ട് വകഭേദങ്ങള്‍ കേരളത്തില്‍ കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം

നേരത്തെ കോവിഡ് കാലഘട്ടത്തിൽ കേരളം നിലപാട് കടുപ്പിക്കുകയും മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്ന് യാത്ര നിരോധിക്കുകയും ചെയ്തിരുന്നു. ബംഗ്ലുരുവിൽ സ്ഥിതി നിയന്ത്രണാധീനമായതോടെ കേരളത്തിൽ നിന്നുള്ള വരവ് ചെറുക്കാൻ കർണ്ണാടക റോഡടക്കുന്ന സ്ഥിതിയും പിന്നീടുണ്ടായി. ഈ സമയത്തായിരുന്നു മുഖ്യമന്ത്രി നേരത്തെ കത്തയച്ചിരുന്നത്. ഇതേ ആവശ്യത്തിന് ഒരു വർഷം തികയുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിക്ക് കത്തെഴുതുകയായിരുന്നു പിണറായി വിജയൻ.

കേരളത്തിൽ കോവിഡ് പ്രതിസന്ധി തുടരുന്നതിനിടെയാണ്, വീണ്ടും രോഗം വർദ്ദിക്കുന്ന സാഹചര്യത്തിൽ കർണ്ണാടക ശക്തമായ നടപടി സ്വീകരിക്കുന്നത്. കർണ്ണാടകത്തിലേക്കുള്ള യാത്ര ബുദ്ധിമുട്ടാവുന്നത് മുൻനിർത്തിയാണ് പിണറായിയുടെ കത്തെങ്കിലും കർണ്ണാടകവുമായി ഇക്കാര്യത്തിൽ ചർച്ച നടത്താൻ പോലും മുഖ്യമന്ത്രി ഒരുങ്ങാതെയാണ് കത്തുമായി പ്രധാനമന്ത്രിക്ക് മുന്നിലെത്തിയതെന്ന ആക്ഷേപമാണുയരുന്നത്.

shortlink

Post Your Comments


Back to top button