കോഴിക്കോട്: നിരവധി പെണ്‍കുട്ടികളേയും യുവതികളേയും ആക്ടിവിസ്റ്റ് നദി
ഗുല്‍മോഹര്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കോഴിക്കോട് റൂറല്‍ എസ്പിക്ക് പരാതി നല്‍കിയത്. പീഡന വിവരങ്ങള്‍ വെളിപ്പെടുത്തുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് തെളിവായി നല്‍കിയാണ് പരാതി നല്‍കിയിരിക്കുന്നത്.
Read Also : ഛിന്നഗ്രഹം ഭൂമിയ്ക്ക് നേര്‍ക്ക് പാഞ്ഞടുക്കുന്നു, കൂട്ടിയിടിച്ചാല്‍ സര്‍വ്വനാശം : മുന്നറിയിപ്പ്
ഇതോടെ സോഷ്യല്‍മീഡിയയിലൂടെ നിരവധി പേരാണ്
നദി ഗുല്‍മോഹര്‍ തങ്ങളെ പീഡിപ്പിച്ചുവെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. താമസിക്കാന്‍ ഇടം നല്‍കിയ സുഹൃത്തുക്കളുടെ വീട്ടിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്നാണ് ഇയാള്‍ക്കെതിരെ ഉയര്‍ന്ന ആദ്യപരാതി. ഇതിനുശേഷമാണ് സമാനരീതിയില്‍ കുറിപ്പുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. മോശമായി പെരുമാറാന്‍ ശ്രമിച്ചുവെന്നും, നിര്‍ബന്ധിച്ചപ്പോള്‍ തല്ല് കൊടുക്കേണ്ടി വന്നുവെന്ന യുവതിയുടെ വെളിപ്പെടുത്തലുകള്‍ കൂടി വന്നതോടെ സോഷ്യല്‍മീഡിയയില്‍ വിഷയം വലിയ ചര്‍ച്ചയായി.
ഇതേത്തുടര്‍ന്നാണ് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടെ നേത്യത്വത്തിലുള്ള കൂട്ടായ്മ റൂറല്‍ എസ്പിക്ക് പരാതി നല്‍കിയത്. റൂറല്‍ എസ്പി കൂടുതല്‍ അന്വേഷണത്തിന് വേണ്ടി പരാതി ബാലുശ്ശേരി പൊലീസിന് കൈമാറിയിരിക്കുകയാണ്.കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ നദി എന്നറിയപ്പെടുന്ന നദീര്‍ വയനാട്ടില്‍ മാംഗ്രോസ് എന്ന പേരില്‍ റിസോര്‍ട്ട് നടത്തി വരുന്നതിനിടയിലാണ് ഇപ്പോള്‍ സംഭവം പുറത്തായിരിക്കുന്നത്. ഇയാള്‍ നേരത്തെ ഖത്തറില്‍ ആയിരുന്ന സമയത്താണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് എന്നാണ് പുറത്തു വന്നിരിക്കുന്ന വിവരം. കോഴിക്കോട് സ്വദേശിനിയും സമൂഹമാധ്യമങ്ങളില്‍ സജീവമായി ഇടപെടുകയും ചെയ്യുന്ന അദ്ധ്യാപികയുടെ മകളെയാണ് നദീര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. പെണ്‍കുട്ടിക്ക് 15 വയസ്സുള്ള സമയത്താണ് പീഡന ശ്രമം നടന്നിരിക്കുന്നത്.
നേരത്തെ ആറളം ഫാമില്‍ മാവോയിസ്റ്റ് അനുകൂല ലഘുലേഖ പ്രചരിപ്പിച്ചെന്ന പേരില്‍ നദീറിനെതിരെ യുഎപിഎ കേസ് നിലനിന്നിരുന്നു. പിന്നീട് സംസ്ഥാന സര്‍ക്കാറും സിപിഎമ്മും ഇടപെട്ട് ഈ കേസ് പിന്‍വലിക്കുകയായിരുന്നു. ഈ കേസ് സംബന്ധിച്ച ചര്‍ച്ചകള്‍ നിലനില്‍ക്കെയാണ് നദീര്‍ ഖത്തറിലേക്ക് പോകുന്നത്.
നദീര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാംപസ് ഹയര്‍ സെകണ്ടറി സ്‌കൂളില്‍ താത്കാലി അദ്ധ്യാപകനായും പ്രവര്‍ത്തിച്ചിരുന്നു.
Post Your Comments