അടിമാലി: പിഎസ് സി പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതി വാഹനാപകടത്തില്‍ മരിച്ചു. അടിമാലി ചിന്നപ്പാറക്കുടി സ്വദേശിനി ചാന്ദിനിയാണ് ദാരുണമായി മരിച്ചത്. 22 വയസായിരുന്നു ഇവർക്ക്. അടിമാലി ആയിരം ഏക്കറിലായിരുന്നു അപകടം നടന്നത്.
കട്ടപ്പനയില്‍ നിന്നും പിഎസ് സി പരീക്ഷ കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം ടൂവിലറില്‍ മടങ്ങിവരുന്നതിനിടെയാണ് അപകടം ഉണ്ടായിരിക്കുന്നത്. വണ്ടിയില്‍ നിന്നും തെറിച്ചുവീണ യുവതിയുടെ ശരീരത്തിലൂടെ ടാങ്കര്‍ ലോറി കയറി ഇറങ്ങുകയായിരുന്നു ഉണ്ടായത്.
Post Your Comments