Latest NewsKeralaNews

എസ്എൻസി ലാവ്‌ലിൻ കേസ്; വിശദമായ വാദത്തിന് തയാറെന്ന് സിബിഐ

നാളെ തന്നെ വാദം നടത്താൻ തയാറാണെന്നാണ് സിബിഐയുടെ നിലപാട്

എസ്എൻസി ലാവ്‌ലിൻ കേസിൽ വിശദമായ വാദത്തിന് തയാറെന്ന് സിബിഐ. ഇക്കാര്യം സുപ്രിംകോടതിയെ അറിയിക്കാൻ സിബിഐ അഭിഭാഷകനുമായി ഈ വിഷയത്തിൽ വിശദമായ ചർച്ച നടത്തുകയും ചെയ്തു. എന്നാൽ, ഈ വിഷയത്തിൽ മറുപടി സത്യവാങ്മൂലം കോടതിയിൽ ഫയൽ ചെയ്തിട്ടില്ലെന്നും വസ്തുതയാണ്. എന്നാൽ, ഇത് നിലനിൽക്കെ വാദം കേൾക്കാൻ തയാറാണെന്ന നിലപാട് സിബിഐ സുപ്രിംകോടതിയിൽ സ്വീകരിക്കും. നാളെയാണ് ഹർജി പരിഗണിക്കുക. നാളെ തന്നെ വാദം നടത്താൻ തയാറാണെന്നാണ് സിബിഐയുടെ നിലപാട്.

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന രാഷ്ട്രീയ നീക്കങ്ങൾക്കെതിരെ ലാവ്‌നിൻ കേസ് സുപ്രിംകോടതിയുടെ പരിഗണനയിൽ വരികയും അത് വലിയ രാഷ്ട്രീയ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.

അതേസമയം,കേസ് പരിഗണിക്കുന്ന ആദ്യ ഘട്ടത്തിൽ തന്നെ ഹൈക്കോടതിയുൾപ്പെടെ രണ്ട് കോടതികൾ തള്ളിക്കളഞ്ഞ കേസാണിതെന്ന് സുപ്രിം കോടതി വ്യക്തമാക്കിയിരുന്നു. അതിനാൽ, കേസിന് ശക്തമായ തെളിവുകൾ ഉണ്ടാവണമെന്ന് കോടതി നിർദേശം നൽകിയിരുന്നു. അതിന് സാധിക്കും എന്ന സിബിഐയുടെ ഉറപ്പിലാണ് കോടതി കേസ് വീണ്ടും പരിഗണനയ്്‌ക്കെടുത്തത്. ഇതിനോടകം നിരവധി തവണ കേസ് മാറ്റി വച്ചിരുന്നു. ഇതിന് പരിഹാരമെന്നോണമാണ് കേസിൽ വാദം കേൾക്കാൻ തയാറെന്ന സിബിഐയുടെ അറിയിപ്പ്. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button