KeralaLatest NewsNews

പി.എസ്.സി നിയമന വിവാദം;ഉദ്യോഗാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം

ഷാഫി പറമ്പിലും ശബരിനാഥിനും പകരം മറ്റ് മൂന്ന് പേരെ സമരത്തിന് ഇരുത്തും

പി.എസ്.സി നിയമന വിവാദവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ഉദ്യോഗാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം. പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

അതേസമയം, യൂത്ത് കോൺഗ്രസ് നേതാക്കളുടെ സമര വേദിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ എത്തിച്ചേർന്നു.

ആരോഗ്യനില മോശമാതിനെ തുടർന്ന് സമരം അവസാനിപ്പിക്കുന്ന ഷാഫി പറമ്പിലും ശബരിനാഥിനും പകരം മറ്റ് മൂന്ന് പേരെ സമരത്തിന് ഇരുത്തും. റ്റി. നുസൂർ, റിജിൽ മാക്കുറ്റി, റിയാസ് മുട്ടോളി എന്നിവരെ നിരാഹാര സമരം തുടരുക. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാൽ, രണ്ട് എംഎൽഎമാർ സംസ്ഥാനത്ത് നിരാഹാരം കിടന്നിട്ട് സ്പീക്കറോ പാർലമെന്ററികാര്യമന്ത്രിയോ അന്വേഷിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ജനാധിപത്യ സംവിധാനത്തിൽ പുലർത്തിവരുന്‌ന സാമാന്യ നീതിയും മര്യാദകളും ഒന്നും സർക്കാർ പാലിച്ചില്ലെന്നും സമരപന്തൽ സന്ദർശിക്കാനെത്തിയ പ്രതിപക്ഷ നേതാവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button