റിയാദ്: സൗദിയിൽ കൊറോണ വൈറസ് രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ വീണ്ടും നേരിയ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിൽ 327 പേർക്കാണ് പുതുതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. കൊറോണ വൈറസ് രോഗബാധിതരിൽ 318 പേർ രോഗമുക്തരായി. രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവരിൽ അഞ്ചു പേർ മരിച്ചു.
ഇതുവരെ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 375333 ആയി ഉയർന്നു. ഇതിൽ 366412 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 6466 ആയി ഉയർന്നു. 2455 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. ഇവരിൽ 497 പേരുടെ നില ഗുരുതരമാണ്. ചികിത്സയിലുള്ള ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്.
Post Your Comments