Latest NewsNewsIndiaInternational

ഇന്ത്യയും മാലദ്വീപും തമ്മിൽ 50 മില്യൻ ഡോളറിന്റെ പ്രതിരോധ കരാർ ഒപ്പിട്ടു

ന്യൂഡൽഹി : മാലദ്വീപുമായി പ്രതിരോധ സഹകരണം ശക്തമാക്കി ഇന്ത്യ. ഇതിന്റെ ഭാഗമായി പ്രതിരോധ പദ്ധതികൾക്കായി 50 മില്യൻ ഡോളറിന്റെ ലൈൻ ഓഫ് ക്രെഡിറ്റും ഇന്ത്യ നൽകി. കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ മാലദ്വീപ് സന്ദർശനത്തിന്റെ രണ്ടാം ദിനമാണ് പ്രതിരോധ മേഖലയിലെ നിർണായക കരാറുകൾ ഒപ്പുവെച്ചത്.

Read Also : കർഷക സമരങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാഹുൽ ഗാന്ധിയുടെ ട്രാക്ടർ റാലി ഇന്ന് വയനാട്ടിൽ 

സമുദ്രമേഖലയിൽ ഉൾപ്പെടെ കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ സജ്ജീകരിക്കുന്നതിനാണ് ലൈൻ ഓഫ് ക്രെഡിറ്റ് വിനിയോഗിക്കുകയെന്ന് ജയശങ്കർ പറഞ്ഞു. എന്നാൽ പദ്ധതികളുടെ വിശദാംശങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയില്ല.

ഉത്തുറു തില ഫൽഹു നാവികസേനാ താവളത്തിൽ തുറമുഖ വികസനത്തിനും കരാർ ഒപ്പുവെച്ചിട്ടുണ്ട്. ഇതു കൂടാതെ അഞ്ച് കരാറുകളാണ് മാലദ്വീപുമായി ഒപ്പുവെച്ചത്. റോഡ് വികസനം ഉൾപ്പെടെ മാലദ്വീപിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുമായി ബന്ധപ്പെട്ട കരാറുകളും ഉൾപ്പെടും. റോഡ് വികസനത്തിനായി 25 മില്യൻ ഡോളറിന്റെ ലൈൻ ഓഫ് ക്രെഡിറ്റിനും ധാരണയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button