തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ കോളിളക്കമുണ്ടാക്കിയ വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ എല്ലാവരേയും ഞെട്ടിച്ച് ഫൊറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നു. ഇരട്ടക്കൊലപാതകത്തിനു പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമെന്ന പോലീസിന്റെ കുറ്റപത്രമാണ് ഇപ്പോള്‍ ഫൊറന്‍സിക് തള്ളിയിരിക്കുന്നത്. രണ്ടു സംഘങ്ങള്‍ തമ്മിലുളള പകയാണ് കൊലപാതകത്തിന് കാരണമായതെന്നും രാഷ്ട്രീയ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നും ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ വൈര്യമുണ്ടെന്ന പൊലീസ് കുറ്റപത്രത്തെ പൂര്‍ണമായും തളളിക്കളയുന്നതാണ് നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഫൊറന്‍സിക് റിപ്പോര്‍ട്ട്.
Read Also : കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷിൻ്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി, പുറംലോകം കാണാനാകാതെ കോടിയേരി പുത്രൻ
കൊല നടത്താന്‍ എത്തിയവരാണ് കൊലപാതകത്തിനിരയായതെന്നും ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. കൃത്യം നടത്താനായി ഇവര്‍ ഗൂഢാലോചന നടത്തി. എതിര്‍ സംഘത്തിലെ ചിലരെ അപായപ്പെടുത്തുക എന്നതായിരുന്നു കൊല്ലപ്പെട്ടവരുടെ ലക്ഷ്യം. മുഖംമൂടി ധരിച്ച്, ശരീരം മുഴുവന്‍ മൂടിപ്പൊതിഞ്ഞാണ് കൊല്ലപ്പെട്ടവര്‍ ഉള്‍പ്പെട്ട അക്രമിസംഘം സ്ഥലത്തെത്തിയത്. ഇരു സംഘങ്ങളുടെ കൈവശവും മാരകായുധങ്ങള്‍ ഉണ്ടായിരുന്നെന്നും ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതിപ്പട്ടികയിലുളളവരുടേയും കൊല്ലപ്പെട്ടവരുടേയും ഫോണ്‍ സംഭാഷണങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍, നേതാക്കള്‍ എന്നിവരെ കുറിച്ചൊന്നും പരാമര്‍ശിച്ചിട്ടില്ല. പ്രതികളുടെ മൊബൈല്‍ ഫോണുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതില്‍ നിന്നാണ് രാഷ്ട്രീയ കൊലപാതകമല്ലെന്ന നിഗമനത്തില്‍ എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ഓഗസ്റ്റ് മുപ്പതിനാണ് പുല്ലമ്പാറ പഞ്ചായത്തിലെ തേമ്പാമൂട് കവലയില്‍ വെച്ച് ബൈക്കില്‍ പോവുകയായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഹഖ് മുഹമ്മദ് (27), മിഥിലാജ് (31) എന്നിവര്‍ കൊല്ലപ്പെട്ടത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് ദിവസം നടന്ന സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു പൊലീസിന്റെ നിഗമനം.
Post Your Comments