Latest NewsIndiaNews

ഭാര്യയെ കഴുത്തറുത്ത ശേഷം കാര്‍ കയറ്റി കൊലപ്പെടുത്തി, യുവതിയുടെ ദേഹത്ത് കാര്‍ കയറ്റിയിറക്കിയത് നിരവധി തവണ

മന:സാക്ഷിയെ നടുക്കി ഡോക്ടറുടെ ക്രൂരത

ചെന്നൈ: കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ കഴുത്തറുത്ത ശേഷം കാര്‍ കയറ്റി കൊലപ്പെടുത്തി.  ചെന്നൈ നഗരത്തിലാണ് മന:സാക്ഷിയെ നടുക്കിയ സംഭവം നടന്നത്. ദിണ്ടിവനം സ്വദേശിയായ ഡോ. ഗോകുല്‍ കുമാറാണ് (35) ഭാര്യ കീര്‍ത്തന(28)യെ അതിക്രൂരമായി കൊലപ്പെടുത്തിയത്. കാഞ്ചീപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എച്ച്ആര്‍ മാനേജരായി ജോലിചെയ്യുന്ന കീര്‍ത്തനയെ മൂന്നുവര്‍ഷം മുമ്പാണ് ഡോക്ടര്‍ വിവാഹം കഴിച്ചത്.

Read Also : കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം എന്നുണ്ടാകും, സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി

പോതേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്തിരുന്ന ഗോകുല്‍കുമാര്‍ ലോക്ക്ഡൗണിനു ശേഷം ജോലിക്കു പോയിരുന്നില്ല. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് അയര്‍ക്കാര്‍ പറയുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇവര്‍ മേല്‍മര്‍വത്തൂരിലെ കീര്‍ത്തനയുടെ വീട്ടിലേയ്ക്ക് താമസം മാറ്റിയിരുന്നു. ഇരുവര്‍ക്കുമിടയില്‍ അഭിപ്രായവ്യത്യാസം രൂക്ഷമായ സാഹചര്യത്തില്‍ വീട്ടുകാര്‍ വിവാഹമോചന നടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു.

ഇതിനിടെയാണ് വെള്ളിയാഴ്ച വൈകീട്ട് വീണ്ടും വാക്കേറ്റമുണ്ടായത്. തുടര്‍ന്ന് അടുക്കളയില്‍ നിന്ന് കറിക്കത്തിയുമായി എത്തിയ ഗോകുല്‍ കീര്‍ത്തനയുടെ കഴുത്തു മുറിച്ചു. ബഹളം കേട്ടെത്തിയ മാതാപിതാക്കളെയും ആക്രമിച്ചു. കീര്‍ത്തനയുടെ അച്ഛന് ഗുരുതരമായി പരിക്കുണ്ട്. മുറിഞ്ഞു തൂങ്ങിയ കഴുത്തുമായി കിടന്ന കീര്‍ത്തനയെ വലിച്ചിഴച്ച് വീടിന് പുറത്തെത്തിച്ച ഗോകുല്‍ പോര്‍ച്ചില്‍നിന്ന് കാറെടുത്ത് പലവട്ടം ശരീരത്തിലൂടെ കയറ്റിയിറക്കി മരണം ഉറപ്പാക്കി.

തുടര്‍ന്ന് കാറുമായി രക്ഷപ്പെടുകയായിരുന്നു.അയല്‍ക്കാര്‍ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് കീര്‍ത്തനയെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button