കൊൽക്കത്ത : പശ്ചിമബംഗാളിൽ ജനങ്ങൾ സമഗ്രമായ മാറ്റത്തിന് തയ്യാറെടുക്കുക
യാണെന്നും താമര യഥാർഥമാറ്റം കൊണ്ടുവരുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗാളിലെ ഹുഗ്ലിയിൽ വിവിധ റെയിൽവേ പദ്ധതികൾ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളിൽ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി സന്ദർശിക്കാനെത്തുന്നത്.
റാലയിൽ തൃണമൂൽ കോൺഗ്രസ് സർക്കാരിനെതിരെ നിശിതമായി വിമർശിച്ചായിരുന്നു
പ്രധാനമന്ത്രിയുടെ പ്രസംഗം. ബംഗാൾ സർക്കാർ സമ്പൂർണ്ണപരാജയമാണെന്ന് അദ്ദേഹം ആരോപിച്ചു. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് സംസ്ഥാനത്തുള്ളതെന്നു പ്രധാനമന്ത്രി വിമർശിച്ചു.
ബംഗാളിലെ യുവാക്കൾ അക്ഷമരാണ് സമഗ്രമായ മാറ്റമാണ് അവരാഗ്രഹിക്കുന്നത്. ബി.ജെ.പി ആ മാറ്റം കൊണ്ടുവരും.
വലിയ വികസനപദ്ധതികളുടെ ചുവടുവെയ്പാണ് ഇന്ന് ബംഗാളിൽ നടത്തുന്നത്. ഇതിന് മുമ്പ് പാചകവാതകപദ്ധതികളുടെ ഉദ്ഘാടനത്തിനാണ് താൻ ബംഗാളിൽ വന്നതെങ്കിൽ ഇന്ന് റെയിൽ-മേട്രോ പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കാനായാണ്. ദശാബ്ദങ്ങൾക്ക് മുൻപേ ചെയ്യേണ്ട പദ്ധതികളാണ് ഇവയെല്ലാം. പക്ഷെ അത് സംഭവിച്ചില്ല. ഇനിയും ഇത്തരം പദ്ധതികൾ വൈകാൻ പാടില്ല. റെയിൽ മെട്രോ ഗതാഗതപദ്ധതികളിലാണ് ഈ വർഷം സർക്കാർ ശ്രദ്ധയൂന്നത്. അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാർ വൻ തുക ചെലവഴിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.
പാവപ്പെട്ടവരുടേയും കർഷകരുടേയും ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് സാമ്പത്തിക സഹായം എത്തിച്ചു. എന്നാൽ, ബംഗാളിലാവട്ടെ സംസ്ഥാന സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളൊന്നും പാവപ്പെട്ടവരിലേക്കെത്തുന്നില്ല. പകരം തൃണമൂൽ കോൺഗ്രസിലെ നേതാക്കളാണ് പണക്കാരാവുന്നത്.
സംസ്ഥാനത്ത് പദ്ധതികളെല്ലാം തകർന്ന നിലയിലാണുള്ളത്. വന്ദേമാതരം രചിച്ച് ബങ്കിം ചന്ദ്രചാറ്റർജിയുടെ സ്ഥലം പോലും ഏറ്റവും മോശപ്പെട്ട അവസ്ഥയിലാണുള്ളത്. രാജ്യത്തിന്റെ സ്വാതന്ത്ര്യചരിത്രത്തിൽ വലിയ പ്രാധാന്യമുള്ള ഗാനം രചിച്ച് സ്ഥലം പോലും സൂക്ഷിക്കാൻ കഴിയായതത് സംസ്ഥാനത്തിന് അപമാനമാണ്. ഇതിലെല്ലാം രാഷ്ട്രീയം ചേർന്നിരിക്കുന്നു. വോട്ട് ബാങ്കിനെ മാത്രംലക്ഷ്യമിട്ടിട്ടുള്ള ‘ദീദിരാജാ’ണിതെന്നും പ്രധാനമന്ത്രി പറഞ്ഞു
Post Your Comments