Latest NewsIndiaNews

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് 300 കോടി അനുവദിച്ച് ഇന്ത്യന്‍ സംസ്ഥാനം 

ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് 300 കോടി അനുവദിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ക്ഷേത്രത്തിലേയ്ക്കുള്ള റോഡ് നിര്‍മാണത്തിനും ഈ പണം വിനിയോഗിക്കും. അയോധ്യ സൗന്ദര്യവത്ക്കരണത്തിന് വേണ്ടി 100 കോടി രൂപ വേറെയും അനുവദിച്ചുവെന്ന് യുപി ധനമന്ത്രി സുരേഷ് ഖന്ന പറഞ്ഞു. വാരണാസി സൗന്ദര്യവത്ക്കരണത്തിന് 100 കോടി രൂപ അനുവദിച്ചു. മുഖ്യമന്ത്രിയുടെ ടൂറിസം വികസന പദ്ധതിക്ക് വേണ്ടി 200 കോടി രൂപ നീക്കിവെച്ചു. വിന്ദ്യാചല്‍, നൈമിശരണ്യ എന്നിവിടങ്ങളിലെ വികസനത്തിന് വേണ്ടി 30 കോടി രൂപയും അനുവദിച്ചു.

Read Also : രാജ്യത്ത് കോവിഡ് കേസുകളിൽ കേരളം മുന്നിൽ തന്നെ ; ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്ര ആരോഗ്യ മന്ത്രാലയം

യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഇന്ന് അവതരിപ്പിച്ച സമ്പൂര്‍ണ ബജറ്റിലാണ് അയോധ്യക്ഷേത്ര നിര്‍മാണത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി 300 കോടി രൂപ അനുവദിച്ചത്. യുപി ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് കൂടിയാണ് ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്. 5.5 ലക്ഷം കോടി രൂപയുടെ ബജറ്റാണ് അവതരിപ്പിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button