ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ കന്നുകാലി കള്ളക്കടത്തു സംഘം ബി.എസ്.എഫ് ജവാൻമാർക്കു നേരെ വെടിയുതിർത്തു. അപകടത്തിൽ ആർക്കും പരിക്കില്ല. കൂച്ച്ബെഹാർ ജില്ലയിൽ തിങ്കളാഴ്ച രാവിലെ 5.30നാണ് സംഭവം ഉണ്ടായിരിക്കുന്നത്. കള്ളക്കടത്തുകാർ രക്ഷപ്പെട്ടതായാണ് റിപ്പോർട്ട് ലഭിക്കുന്നത്.
ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശിലേക്ക് കന്നുകാലി കള്ളക്കടത്ത് ജവാൻമാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു ഉണ്ടായത്. സംഘത്തിൽ ബംഗ്ലാദേശ് ഭാഗത്ത് 20-25 പേരും ഇന്ത്യൻ ഭാഗത്ത് 18 – 20 പേരുമാണ് ഉണ്ടായിരുന്നത്. ഇന്ത്യയിൽനിന്നും ബംഗ്ലാദേശിലേക്ക് കാലികളെ കടത്തുകയായിരുന്നു ഇവർ.
ഇവരെ കണ്ണീർവാതകം ഉപയോഗിച്ച് പിരിച്ചുവിടാൻ ബി.എസ്.എഫ് ശ്രമിക്കുകയുണ്ടായി. ഈ സമയം കള്ളക്കടത്തുകാർ തിരികെ വെടിയുതിർക്കുകയായിരുന്നു ഉണ്ടായത്. ഇതോടെ ബി.എസ്.എഫ് തിരിച്ചും വെടിവെച്ചു.
Post Your Comments