കാസര്‍കോട്: കേന്ദ്രസര്‍ക്കാരിന്റെ ട്രോളര്‍ വാങ്ങാതെ അമേരിക്കന്‍ കമ്പനിയുടെ ട്രോളര്‍ വാങ്ങാൻ കരാർ ഒപ്പിട്ട മുഖ്യമന്ത്രി പിണറായി വിജയൻ മത്സ്യതൊഴിലാളികളെ പിന്നില്‍ നിന്ന് കുത്തിയ ചതിയനാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. അമേരിക്കന്‍ കമ്പനിയുടെ ട്രോളര്‍ വാങ്ങാൻ കരാര്‍ ഒപ്പിട്ടത് കമ്മീഷന്‍ പാര്‍ട്ടിയുടെ അക്കൗണ്ടില്‍ വരാനാണെന്നും മുരളീധരന്‍ പറഞ്ഞു. കാസര്‍കോട് കെ സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയുടെ ഉത്‌ഘാടന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുരളീധരന്‍.
read also:ഒരു കാലത്ത് യുപിയെ നോക്കി പരിഹസിച്ച പിണറായിയുടെ സർക്കാരിനെ ലോകം പരിഹസിക്കുന്നു- യോഗി
”വിദേശകമ്പനികളുമായി ഒപ്പിടാന്‍ ആര് അവകാശം നല്‍കി. ഇതിന് കേന്ദ്രത്തിന്റെ അനുമതി എന്തുകൊണ്ട് വാങ്ങിയില്ല. ഭരണഘടനയെയും രാജ്യത്തെ നിയമങ്ങളെയും വെല്ലുവിളിച്ചാണ് പിണറായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഇത്തരത്തിലുള്ള ചതിയന്‍മാരെ തുറന്നുകാണിക്കാനാണ് ബിജെപിയുടെ വിജയയാത്ര”യെന്ന് മുരളീധരന്‍ പറഞ്ഞു.
ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണം നല്‍കണമെന്നും മുരളീധരന്‍ പറഞ്ഞു.
Post Your Comments