മെട്രോമാൻ ഇ. ശ്രീധരൻ്റെ ബിജെപിയിലേക്കുള്ള വരവിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ താത്പര്യമുണ്ടെന്ന ഇ. ശ്രീധരന്റെ പരാമർശത്തോട് എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടി വൈറലാവുകയാണ്. അദ്ദേഹം ഒരു മഹാനായ വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ മോഹങ്ങൾ അനുസരിച്ച് കാര്യങ്ങൾ നടക്കട്ടെ എന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
Also Read:പ്രതിപക്ഷ നേതാവ് പുറത്തുവിട്ട രേഖകളിൽ വിശ്വാസ്യയത ഇല്ലെന്ന് എ. വിജയരാഘവൻ
‘അദ്ദേഹം ഒരു മഹാനായ വ്യക്തിയല്ലേ? വലിയ ടെക്‌നോക്രാറ്റ്… രാജ്യം പദ്മശ്രീ നൽകി ആദരിച്ചയാള്… ഏത് സ്ഥാനം വഹിക്കാനും യോഗ്യനല്ലേ? അദ്ദേഹത്തിന്റെ മോഹത്തിനനുസരിച്ച് കാര്യങ്ങൾ നടക്കട്ടെ’- എന്ന് പറഞ്ഞ ശേഷം മുഖ്യമന്ത്രി ചിരിക്കുകയും ചെയ്തു. ഇത് ക്യാമറാക്കണ്ണുകൾ ഒപ്പിയെടുത്തു.
സംസ്ഥാനവുമായി ബന്ധപ്പെട്ട വൻ പദ്ധതികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ എതിര് നിന്നിട്ടുണ്ടെന്നും കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ തനിക്ക് താത്പര്യമുണ്ടെന്നും ഇ. ശ്രീധരൻ പറഞ്ഞിരുന്നു. ഈ ചോദ്യത്തിന് പരിഹാസച്ചിരിയോടെയായിരുന്നു മുഖ്യമന്ത്രി മറുപടി പറഞ്ഞതെന്ന ആരോപണവും ഉയരുന്നുണ്ട്. മെട്രോമാനെ മുഖ്യൻ കളിയാക്കി ചിരിക്കുകയാണെന്നാണ് സോഷ്യൽ മീഡിയയുടെ പ്രതികരണം.
Post Your Comments