Latest NewsKeralaNews

പുതിയ വേഷത്തില്‍ ശോഭന ജോര്‍ജ്ജ് ; ഇത്തവണ എത്തുന്നത് പരസ്യ ചിത്രത്തിലെ താരമായി

ജനപ്രതിനിധി ആയാല്‍ മാത്രമേ ജനങ്ങളെ സേവിക്കാന്‍ പറ്റൂ എന്നായിരുന്നു ചിന്ത

കൊച്ചി : അഭിനയ രംഗത്തേക്ക് പുതിയ ചുവടുവെയ്പ്പുമായി ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭന ജോര്‍ജ്ജ്. പല താരങ്ങളും വന്‍ തുക പ്രതിഫലമായി ചോദിച്ചതോടെയാണ് താന്‍ തന്നെ ഖാദി വസ്ത്രങ്ങളുടെ പ്രമോഷനായുള്ള പരസ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറായതെന്നാണ് ഇതേക്കുറിച്ച് ശോഭന ജോര്‍ജ്ജ് പറയുന്നത്.

ഖാദി വസ്ത്രങ്ങളുടെ പ്രമോഷനായി പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ പല താരങ്ങളെയും തേടി. എന്നാല്‍ അവരുടെയെല്ലാം ഡിമാന്‍ഡ് വലുതായിരുന്നു. താങ്ങാനാവാത്ത പ്രതിഫലമാണ് പലരും ചോദിച്ചത്. ചിലര്‍ക്ക് ഇരുപത് ലക്ഷം വേണം. ചിലര്‍ക്ക് ഓരോ സാരിയ്ക്കും അഞ്ചു ലക്ഷം വേണം.  ഇവരുടെ പിന്നാലെ നടന്ന് രണ്ടു വര്‍ഷത്തോളം പോയി. അപ്പോഴാണ് സാമൂഹിക മാധ്യമങ്ങളിലെ ചില സുഹൃത്തുക്കള്‍ തന്നോട് തന്നെ അഭിനയിക്കാന്‍ നിര്‍ദ്ദേശിച്ചത്. അവര്‍ വേണ്ട പിന്തുണ നല്‍കാമെന്ന് പറഞ്ഞു. അങ്ങനെ താന്‍ ഇറങ്ങുകയായിരുന്നുവെന്നാണ് ശോഭന ജോര്‍ജ്ജ് പറയുന്നത്.

ജനപ്രതിനിധി ആയാല്‍ മാത്രമേ ജനങ്ങളെ സേവിക്കാന്‍ പറ്റൂ എന്നായിരുന്നു ചിന്ത. എന്നാല്‍ ഖാദി ബോര്‍ഡിലെ അനുഭവം തന്നെ ഒരുപാട് മാറ്റി. നമ്മളെ ഏല്‍പ്പിച്ച ജോലി ഭംഗിയായി ചെയ്യുക. അതിലൂടെ പാവപ്പെട്ടവരെ സഹായിക്കുക. അതിന് ഇപ്പോള്‍ സാധിയ്ക്കുന്നുണ്ട്. ഖാദി ബോര്‍ഡിനെ നഷ്ടത്തില്‍ നിന്ന് കരകയറ്റാന്‍ കഴിഞ്ഞുവെന്നും ശോഭന ജോര്‍ജ്ജ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button