മഹാരാഷ്ട്രയിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങൾ കണ്ടെത്തി. പുതിയ വകഭേദങ്ങൾ അതിവേഗ വ്യാപന സ്വഭാവമുള്ളതെന്ന് ആരോഗ്യമന്ത്രാലയം.
മഹാരാഷ്ട്രയിലെ വിദർഭ, മുംബൈ ഭാഗങ്ങളിലാണ് പുതിയ വകഭേദങ്ങൾ കണ്ടെത്തിയത്. കൊവിഡ് വ്യാപന മേഖലകളിൽ വീണ്ടും ലോക്ക് ഡൗൺ ഏർപ്പെടുത്താൻ സർക്കാർ നിർദേശം നൽകി.
അതേസമയം, കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കാൻ കേരളം, മഹാരാഷ്ട്ര തുടങ്ങി അഞ്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകിയിരുന്നു.
Post Your Comments