COVID 19Latest NewsNewsIndia

കോവിഡ് ഭീതി; മഹാരാഷ്ട്ര വീണ്ടും നിയന്ത്രണങ്ങളിലേക്ക്

മുംബൈ: കൊറോണ വൈറസ് കേസുകള്‍ വീണ്ടും ഉയർന്ന സാഹചര്യത്തില്‍ മഹാരാഷ്ട്ര വീണ്ടും നിയന്ത്രണങ്ങളിലേക്ക് കടക്കുന്നു. രാത്രി കര്‍ഫ്യു പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. ചില ജില്ലകളില്‍ കോവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുകയാണ്. നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ എല്ല ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. നിയന്ത്രണങ്ങള്‍ക്ക് വേണ്ട നടപടി സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് അധികാരമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിന് പിന്നാലെ പൂനെയില്‍ രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. രാത്രി 11മുതല്‍ പുലര്‍ച്ചെ 6വരെ അത്യാവശ്യ സര്‍വീസുകള്‍ ഒഴികെ മറ്റു യാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഫെബ്രുവരി 28വരെ സ്‌കൂളുകളും കോളജുകളും അടച്ചിടാനും തീരുമാനമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button