COVID 19Latest NewsNewsSaudi ArabiaGulf

സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 315 പേർക്ക്​ കൂടി കോവിഡ്​

റിയാദ്​: സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 315 പേർക്ക്​ കൂടി കൊറോണ വൈറസ് രോഗം​ സ്ഥിരീകരിച്ചു. രോഗ ബാധിതരിൽ 349 പേർ രോഗമുക്തരായി. രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവരിൽ നാലു പേർ മരിച്ചതായി റിപ്പോർട്ട് ചെയ്തു.

ഇതുവരെ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 3,75,006 ആയി. ഇതിൽ 3,65,006 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 6461 ആയി. 2451 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. ഇവരിൽ 508 പേരുടെ നില ഗുരുതരമാണ്. ചികിത്സയിലുള്ള ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.6 ശതമാനവും മരണനിരക്ക്​ 1.7 ശതമാനവുമാണ്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button