ഭവനങ്ങളില്‍ രാവിലെയും സന്ധ്യയ്ക്കും നിലവിളക്കുകൊളുത്തുന്ന പതിവുണ്ട്. ഈ രണ്ടു സമയങ്ങളിലും നിലവിളക്ക് തെളിയിച്ച് കുടുംബത്തിന്റെ ഐശ്വര്യത്തിനായി പ്രാര്‍ഥിക്കണം. പുലര്‍ച്ചെയും സന്ധ്യാ സമയത്തും നിലവിളക്ക് തെളിയിക്കേണ്ട മുഹൂര്‍ത്തം എപ്പോഴാണെന്ന് നമ്മുക്ക് നോക്കാം.
രാവിലെ ബ്രാഹ്മമൂഹൂര്‍ത്തത്തിലും വൈകുന്നേരം ഗോധൂളി മുഹൂര്‍ത്തത്തിലുമാണ് നിലവിളക്ക് തെളിയിക്കേണ്ടത്. സൂര്യോദയത്തിന് മുമ്പ് 48 മിനിട്ടാണ് ബ്രാഹ്മമുഹൂര്‍ത്തം. സൂര്യാസ്തമയം കഴിഞ്ഞുള്ള 48 മിനിട്ടാണ് ഗോധൂളി മുഹൂര്‍ത്തം. ഈ മുഹൂര്‍ത്തങ്ങളില്‍ വേണം നിലവിളക്ക് തെളിയിക്കേണ്ടതെന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്.
Post Your Comments