ലക്നൗ: കൊലപാതക-കവര്‍ച്ച-മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ട കൊടുംകുറ്റവാളിയെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലാണ് കോണ്‍സ്റ്റബിളിനെ കൊലപ്പെടുത്തിയ മോത്തി സിങ് എന്ന കൊടുംകുറ്റവാളിയെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചിലെ ഒളിത്താവളത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ പൊലീസ് നടത്തിയ മിന്നല്‍ ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. കാസ്ഗഞ്ചിലെ ജില്ലാ ആശുപത്രിയിലായിരുന്നു മോത്തി സിങ്ങിന്റെ മരണം.
Read Also : അമ്മായി അമ്മയെ കൊലപ്പെടുത്തിയ, ശേഷം ജീവനൊടുക്കാൻ ശ്രമിച്ച യുവതി ഗുരുതരാവസ്ഥയിൽ
കാസ്ഗഞ്ചില്‍ അനധികൃതമായി നടത്തിയിരുന്ന മദ്യനിര്‍മാണശാലയില്‍ പരിശോധനയ്ക്കെത്തിയ പൊലീസുകാരനെ ഫെബ്രുവരി ഒമ്പതിന് കൊലപ്പെടുത്തിയ കേസില്‍ മോത്തി സിങ്ങിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. സിന്ദ്പുര പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ദേവേന്ദ്രയെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ സബ് ഇന്‍സ്പെക്ടര്‍ അശോകിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാളില്‍ നിന്ന് മോത്തി തട്ടിയെടുത്ത പിസ്റ്റള്‍ പൊലീസ് കണ്ടെടുത്തു. മോത്തിയെ പിടികൂടുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ദേവേന്ദ്രയുടെ മരണത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടതിനു പിന്നാലെ കേസ് അന്വേഷണത്തിനായി ആറ് പൊലീസ് സംഘങ്ങളെ രൂപീകരിക്കുകയും ചെയ്തു.
ദേശീയ സുരക്ഷാ നിയമപ്രകാരം നടപടിയെടുക്കാനായിരുന്നു മുഖ്യമന്ത്രി യോഗിയുടെ നിര്‍ദേശം. മറ്റൊരു പ്രതിയായ മോത്തി സിങ്ങിന്റെ സഹോദരന്‍ എല്‍കര്‍ ഫെബ്രുവരി ഒമ്പതിന് നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. കാസ്ഗഞ്ചില്‍ അനധികൃതമായി നടത്തിയിരുന്ന മദ്യനിര്‍മാണശാലയ്ക്ക് പിന്നില്‍ മോത്തി സിങ്ങായിരുന്നു.
തട്ടിക്കൊണ്ടു പോകല്‍, ലഹരിക്കടത്ത് തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ നേരത്തെതന്നെ നിരവധി പരാതികള്‍ ഉണ്ടായിരുന്നുവെങ്കിലും പൊലീസ് നടപടി എടുത്തിരുന്നില്ല. കാസ്ഗഞ്ചിലെ ഒളിത്താവളത്തില്‍ മോത്തി ഉള്ളതായി പ്രദേശവാസികള്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് രഹസ്യസങ്കേതം വളയുകയായിരുന്നു.
Post Your Comments