KeralaLatest NewsNews

പിഴ അടക്കാന്‍ എത്തിയവരോട് പോലീസ് ‍ താടിയും മുടിയും വടിക്കാന്‍ പറഞ്ഞതായി പരാതി

മഞ്ചേരി : പിഴ അടക്കാന്‍ എത്തിവയരോട് മഞ്ചേരി ട്രാഫിക് യൂണീറ്റിലെ ജീവനക്കാരന്‍ താടിയും മുടിയും വടിക്കാന്‍ പറഞ്ഞതായി പരാതി. തൃപ്പനച്ചി പാലോട്ടില്‍ സ്വദേശി ടി.കെ മുഹമ്മദലിയും കിഴിശ്ശേരി തവനൂര്‍ ഒന്നാംമൈല്‍ സ്വദേശി എന്‍.സി മുഹമ്മദ് ഷെരീഫുമാണ് മഞ്ചേരി ട്രാഫിക് എസ്.ഐക്ക് പരാതി നല്‍കിയത്. ഞായറാഴ്ച ഉച്ചക്ക് 12.30നാണ് സംഭവം. വാഹനം പിടിച്ചതിനെ തുടര്‍ന്ന് പിഴ അടക്കാന്‍ എത്തിയതായിരുന്നു ഇരുവരും.

Read Also : പെട്രോൾ-ഡീസൽ വില കുറയും ; ഇന്ധന നികുതിയിൽ കുറവ് വരുത്താൻ തീരുമാനം

പൊലിസ് ആവശ്യപ്പെട്ടത് പ്രകാരം വാഹന ഉടമ 1000 രൂപ പിഴയായി നല്‍കിയെങ്കിലും കൂടെയുള്ള സുഹൃത്തിന്റെ താടിയും മുടിയും വടിച്ച്‌ വരാന്‍ പറഞ്ഞ് മടക്കി അയച്ചു. ഉച്ചക്ക് 1.30 ന് വീണ്ടും സ്റ്റേഷനിലെത്തി പണം നല്‍കാന്‍ തയ്യാറായെങ്കിലും എസ്.ഐ ഇല്ലെന്ന് പറഞ്ഞ് മടക്കി. വൈകീട്ട് 4.30ന് വീണ്ടും എത്തിയപ്പോള്‍ മഞ്ചേരി ടൗണില്‍ പരിശോധനക്ക് ഇറങ്ങിയ എസ്.ഐയെ സമീപിച്ച്‌ പിഴ അടക്കാന്‍ ആവശ്യപ്പെട്ടു.

പിഴ അടച്ചതിന് ശേഷം എസ്.ഐയെ സമീപിച്ച്‌ സ്റ്റേഷനില്‍ നിന്ന് നേരിട്ട ദുരനുഭവം പറഞ്ഞു. സ്റ്റേഷനില്‍ എത്തി രേഖാമൂലം പരാതി നല്‍കുകയും ചെയ്തു. സ്റ്റേഷനില്‍ എത്തുന്നവരോട് മോശമായി പെരുമാറിയ ജീവനക്കാരനെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button