CinemaMollywoodLatest NewsKeralaNewsEntertainment

അനാഥാലയത്തിൽ കൊണ്ടുപോയി ഇട്ടിട്ട് അമ്മ പോയി; കുട്ടിക്കാലത്തെ അനുഭവം ഓർത്ത് പൊട്ടിക്കരഞ്ഞ് ഭാഗ്യലക്ഷ്മി

ബിഗ് ബോസ് സീസൺ 3 യിലെ കരുത്തുറ്റ മത്സരാർത്ഥികളിൽ ഒരാളാണ് ഭാഗ്യലക്ഷ്മി. ഹൗസിനുള്ളിലുള്ളവരെല്ലാം അവരെ ബഹുമാനത്തോടെയാണ് കാണുന്നത്. ഒടു ടാസ്കിനിടെ ഭാഗ്യലക്ഷ്മി തനിക്ക് ചെറുപ്പത്തിൽ ഉണ്ടായ അനുഭവം പങ്കുവെച്ചിരുന്നു. അനാഥ മന്ദിരത്തില്‍ ജീവിക്കേണ്ടി വന്നതിനെ കുറിച്ചും സഹോദരനെ നഷ്ടമായതിനെ കുറിച്ചുമാണ് ഭാഗ്യലക്ഷ്മി മനസ് തുറന്നത്.

Also Read:സര്‍ക്കാരിനെ വെട്ടിലാക്കി വീണ്ടും രമേശ് ചെന്നിത്തല ; ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തിലെ കൂടുതല്‍ രേഖകള്‍ പുറത്തു വിട്ടു

‘ഒരിക്കല്‍ തന്നോട് അമ്മ നമുക്കൊരു സ്ഥലം വരെ പോകാം എന്നു പറഞ്ഞ് എൻ്റെ കൈയ്യും പിടിച്ച് നടന്നു. ചെന്നെത്തിയത് വലിയൊരു മുറ്റത്താണ്. അവിടെ എത്തിയപ്പോള്‍ ഞാൻ ആകെ അമ്പരന്നു. എന്തിനാണ് അമ്മ ഇവിടെ കൊണ്ടാക്കിയതെന്നായിരുന്നു ചിന്ത. കാരണം അതൊരു അനാഥ മന്ദിരമായിരുന്നു. തുടര്‍ന്ന് അവിടെക്കിടന്ന് താന്‍ കുറേ കരഞ്ഞു. അമ്മ എന്നെ കൂട്ടാതെ പോയി’ കരഞ്ഞു കൊണ്ടായിരുന്നു ഭാഗ്യലക്ഷ്മി തന്റെ കുട്ടിക്കാലത്തെ കുറിച്ച് പറഞ്ഞത്.

അമ്മയുടെ വിയോഗത്തെ തുടര്‍ന്ന് നാട് വിട്ടു പോയ ഉണ്ണിയേട്ടനെക്കുറിച്ചും താരം പങ്കുവച്ചു. ”അമ്മയോട് വലിയ അടുപ്പമായിരുന്നു സഹോദരന്. അമ്മയുടെ മരണ ശേഷം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അതില്‍ നിന്ന് അവന്‍ രക്ഷപ്പെട്ടു. നാടുവിടുമെന്ന് അവൻ ഇടയ്ക്ക് പറയുമായിരുന്നു. ഒരു ദിവസം നേരം വെളുത്തപ്പോള്‍ ഉണ്ണിയേട്ടനെ കാണാനില്ല. അത് അവിടെ ആര്‍ക്കും ഒരു വിഷയമല്ലായിരുന്നു. ഉണ്ണിയെ കാണാനില്ല. അതെ കാണാനില്ല, അത് കഴിഞ്ഞു. ഇന്നും അറിയില്ല ഉണ്ണിയേട്ടന്‍ എവിടെയാണെന്ന്”. കണ്ണീരോടെ ഭാഗ്യലക്ഷ്മി പറഞ്ഞവസാനിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button