Life Style

അമിതഭാരം കുറയ്ക്കാനും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ഉത്തമമാണ് ബീറ്റ്റൂട്ട്

അമിതഭാരം കുറയ്ക്കാനും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ഉത്തമമാണ് ബീറ്റ്‌റൂട്ട്. കറിയില്‍ ചേര്‍ത്തോ, പച്ചയ്ക്കോ, പുഴുങ്ങിയോ ഒക്കെ ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ബീറ്റ്‌റൂട്ട് കഴിക്കുമ്പോള്‍ വേഗം വയറു നിറഞ്ഞതായി തോന്നും. അതുകൊണ്ടുതന്നെ ബീറ്റ്‌റൂട്ട് കഴിച്ചാല്‍ അമിതമായി വലിച്ചുവാരി മറ്റൊന്നും കഴിക്കേണ്ടി വരില്ല. ഇങ്ങനെ ഡയറ്റ് ബാലന്‍സ് ചെയ്തുകൊണ്ടുപോകാന്‍ ഇത് സഹായിക്കും. സാധാരണക്കാരില്‍ കൂടുതലായും കണ്ടുവരുന്ന ഒരു രോഗമാണ് രക്ത സമ്മര്‍ദ്ദം.ഇത് കുറയ്ക്കാനും വിശേഷപ്പെട്ടതാണ് ബീറ്റ്റൂട്ട്.

ദിവസവും ഒരു കപ്പ് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് കരള്‍ സംബന്ധമായ രോഗം അകറ്റും. കുട്ടികള്‍ക്ക് ദിവസവും ബീറ്റ്‌റൂട്ട് ജ്യൂസ് കൊടുക്കുന്നത് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. പ്രമേഹമുള്ളവര്‍ ദിവസവും ബീറ്റ്‌റൂട്ട് വിഭവങ്ങള്‍ ധാരാളം കഴിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഇത് സഹായിക്കും. ചര്‍മസംരക്ഷണത്തിനും ബീറ്റ്‌റൂട്ട് ഏറെ നല്ലതാണ്. അതുപോലെത്തന്നെ ബീറ്റ്‌റൂട്ട് മുടികൊഴിച്ചിലിനെ തടയുകയും മുടി വളരാന്‍ സഹായിക്കുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button