Latest NewsIndia

ഉന്നാവിലെ ദളിത് പെണ്‍കുട്ടികളുടെ മരണത്തില്‍ വഴിത്തിരിവ്,​ കാരണം കണ്ടെത്തി: രണ്ട് പേര്‍ അറസ്റ്റില്‍

മരിച്ച പെണ്‍കുട്ടികളിലൊരാളുടെ കുടുംബത്തിന്റെ ഉടമസ്ഥതയില്‍ ഉള്ള പാടത്തിന് സമീപമാണ് വിനയിന്റെ കുടുംബത്തിന്റെ പാടവും.

ലക്നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവിലെ ദളിത് പെണ്‍കുട്ടികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാനപ്രതി വിനയും പ്രായപൂര്‍ത്തിയാകാത്ത ഒരാളുമാണ് അറസ്റ്റിലായത്. കേസില്‍ വഴിത്തിരിവാകുന്ന വിവരങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടുന്നില്ലെന്നും ലക്നൗ ഡി.ജി.പി അറിയിച്ചു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് പൊലീസ് പറഞ്ഞു.

മരിച്ച പെണ്‍കുട്ടികളിലൊരാളുടെ കുടുംബത്തിന്റെ ഉടമസ്ഥതയില്‍ ഉള്ള പാടത്തിന് സമീപമാണ് വിനയിന്റെ കുടുംബത്തിന്റെ പാടവും. ലോക്ക് ഡൗണ്‍ സമയത്താണ് പെണ്‍കുട്ടികളിലൊരാളുമായി അറസ്റ്റിലായ വിനയ് സൗഹൃദത്തിലാകുന്നത്. പെണ്‍കുട്ടിയോട് വിനയ് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നുവെങ്കിലും നിരസിക്കപ്പെടുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി വെള്ളം കൊണ്ടുവന്ന കുപ്പിയില്‍ കീടനാശിനി കലര്‍ത്തുകയായിരുന്നു. ഈ വെള്ളം മറ്റു പെണ്‍കുട്ടികളും കുടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തില്‍ അന്വേഷണം നടത്താന്‍ പൊലീസിനെ ആറംഗസംഘങ്ങളായി തിരിച്ചിരുന്നു. പ്രഥമദൃഷ്ടാ പെണ്‍കുട്ടികളുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയെന്ന് നേരത്തേ ഉന്നാവ് പൊലീസ് വ്യക്തമാക്കിയിരുന്നു. കന്നുകാലികള്‍ക്ക് പുല്ല് പറിക്കാന്‍ പോയ പതിനാറും പതിമൂന്നും പതിനേഴും വയസ്സുള്ള പെണ്‍കുട്ടികളെയാണ് പാടത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയത്.

read also : ‘ഒട്ടും പിന്നോട്ടില്ല’, ഇടനിലക്കാരുടെ മണ്ഡി വഴിയുള്ള ചൂഷണം തടയാന്‍ വ്യവസ്ഥ കര്‍ശനമാക്കി കേന്ദ്രസര്‍ക്കാര്‍

ഇതില്‍ രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു. മൂന്നാമത്തെ പെണ്‍കുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണ്. പെണ്‍കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും, വെന്റിലേറ്റര്‍ സപ്പോര്‍ട്ട് പതുക്കെ കുറച്ച്‌ പെണ്‍കുട്ടിയുടെ ശ്വാസഗതി സാധാരണ ഗതിയിലാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് കാണ്‍പൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments


Back to top button