കൊച്ചി : ഡോളർ കടത്ത് കേസിൽ അറസ്റ്റിലായ യുണീടാക് എം.ഡി സന്തോഷ് ഈപ്പന്റെ കൂടുതൽ സാമ്പത്തിക ഇടപാടുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് കസ്റ്റംസ്. ബാങ്ക് ജീവനക്കാരെ വിളിച്ചു വരുത്തി അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ചു. സന്തോഷ് ഈപ്പനിൽ നിന്ന് കൈക്കൂലി വാങ്ങിയ ഉന്നതരും കുടുങ്ങുമെന്നാണ് സൂചന.
ഡോളർ കടത്ത് കേസ് അന്വേഷണം ഊർജ്ജിതമാകുമ്പോൾ പ്രമുഖരുടെ കള്ളപ്പണ, ഹവാല, കൈക്കൂലി ഇടപാടുകളിലേക്കു കൂടി കസ്റ്റംസ് അന്വേഷണം നീളുകയാണ്. ലൈഫ് മിഷൻ ഭവന നിർമ്മാണ കരാർ നേടാൻ സന്തോഷ് ഈപ്പനിൽ നിന്ന് കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥരെ കുറിച്ചും രാഷ്ട്രീയ പ്രമുഖരെ കുറിച്ചും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.
സ്വർണക്കടത്ത് കേസിൽ മാർച്ച് ആദ്യം എല്ലാ പ്രതികൾക്കും കസ്റ്റംസ് ഷോക്കോസ് നോട്ടീസ് നൽകും. നടപടികൾ വേഗത്തിൽ പൂർത്തിയാക്കി മെയ് മാസത്തിൽ തന്നെ കുറ്റപത്രം സമർപ്പിക്കും. ഇതിനിടെ സ്വർണക്കടത്തിലെ ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര വ്യവസായി രാജേന്ദ്ര പവാറിനെ കസ്റ്റംസ് ചോദ്യം ചെയ്യും.
Post Your Comments