പി.എസ്.സി നിയമന വിവാദവും പിൻവാതിൽ നിയമനം നടത്തുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി വ്യത്യസ്ത സമര മാർഗവുമായി യൂത്ത് കോൺഗ്രസ്. മുട്ടിലിഴയൽ സമരത്തിനും മീൻവിൽപനക്കും പിന്നാലെ പി.എസ്.സി പരീക്ഷ നടത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
സർക്കാരിനെതിരെയും സിപിഎമ്മിനെതിരെയുമുള്ള ചോദ്യ ശരങ്ങളായിരുന്നു പരീക്ഷയിൽ ഉൾപ്പെടുത്തിയിരുന്നത്.
‘ഏത് ഡിവൈഎഫ്‌ഐ നേതാവിന്റെ ഭാര്യക്കാണ് കാലടി സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രെഫസറായി നിയമനം ലഭിച്ചത്’? ‘സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഭക്ഷണ പദാർത്ഥം’?
‘കേരള ജനത ഏറ്റവും കൂടുതൽ വഞ്ചിക്കപ്പെട്ട പരസ്യ വാചകം’? തുടങ്ങിയവയായിരുന്നു ഓപ്ഷനോടുകൂടിയുള്ള ചോദ്യങ്ങൾ.
Post Your Comments