പുതുമുഖ സംവിധായകൻ തരുൺ മൂർത്തി സംവിധാനം ചെയ്ത ഓപ്പറേഷൻ ജാവ തീയറ്ററുകളിൽ വൻ വിജയം നേടി മുന്നേറുകയാണ്. മുൻ നിര നടന്മാരോ, അണിയറ പ്രവർത്തകരോ ഇല്ലാതിരുന്ന ഈ കൊച്ചു ചിത്രം പ്രമേയത്തിലെ പ്രത്യേകതകൊണ്ടും, കാസ്റ്റിംഗിനിലെ പുതുമകൊണ്ടും ശ്രദ്ധേയമാകുകയായിരുന്നു. കോവിഡിന് ശേഷം പ്രേക്ഷകരെ തീയറ്ററിൽ എത്തിക്കുന്നതിൽ പ്രധാന പങ്കാണ് ‘ഓപ്പറേഷൻ ജാവ’ വഹിച്ചത്.
കോവിഡ് മൂലം ജീവിതം പ്രതിസന്ധിയിലായ തീയറ്റർ ജീവനക്കാർക്ക് സഹായവുമായി എത്തുകയാണ് ഇപ്പോൾ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ഫെബ്രുവരി 22,23,24 എന്നീ മൂന്ന് ദിവസങ്ങളിലെ മോർണിംഗ് ഷോയിലെ കളക്ഷൻ വിഹിതം തീയറ്റർ ജീവനക്കാർക്കായി വീതിച്ചു നൽകാനാണ് തീരുമാനം. ഈ ദിവസങ്ങളിൽ തീയറ്ററിൽ നിന്നും മോർണിംഗ് ഷോയിലൂടെ വി സിനിമാസിന് കിട്ടുന്ന ഷെയറിൽ നിന്നും പത്ത് ശതമാനം തീയറ്റർ ജീവനക്കാർക്ക് നൽകാനാണ് തീരുമാനമെന്ന് നിർമ്മാതാക്കൾ പറഞ്ഞു.
Leave a Comment