COVID 19Latest NewsNewsSaudi ArabiaGulf

സൗദിയിൽ ഇന്ന് 325 പേർക്ക് കോവിഡ്

റിയാദ്​: സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 382 പേർ കൂടി കോവിഡ്​ രോഗ മുക്തരായി. പുതുതായി 325 പേർക്ക് കൊറോണ വൈറസ് രോഗം ബാധിച്ചതായി റിപ്പോർട്ട്​ ചെയ്​തു. രാജ്യത്ത് പലയിടങ്ങളിലായി കോവിഡ് ബാധിച്ചവരിൽ മൂന്ന്​ പേർ മരിച്ചു.

ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 374691 ആയി ഉയർന്നു. ഇതിൽ 365754 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 6457 ആയി ഉയർന്നു. 2489 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. ഇവരിൽ 510 പേരുടെ നില അതീവ ഗുരുതരമാണ്. ചികിത്സയിലുള്ള ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.6 ശതമാനവും മരണനിരക്ക്​ 1.7 ശതമാനവുമാണ്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button