Latest NewsNewsIndia

പാംഗോങ് തടാക പ്രദേശത്ത് ഇന്ത്യയും ചൈനയും സേനാ പിന്മാറ്റം പൂർത്തിയാക്കി; കമാൻഡർതല ചർച്ച ഇന്ന് നടക്കും

പാംഗോങ് പിന്മാറ്റം പൂർത്തിയായി 48 മണിക്കൂറിനുള്ളിൽ അടുത്ത ചർച്ച തുടങ്ങണമെന്ന ധാരണപ്രകാരമാണ് ചർച്ച

പാംഗോങ് തടാക പ്രദേശത്ത് നിന്ന് ഇന്ത്യയും ചൈനയും സേനാപിന്മാറ്റം പൂർത്തിയാക്കി. അതേസമയം, ഇരുരാജ്യങ്ങളും തമ്മിലുള്ള മറ്റു മേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പത്താംവട്ട കമാൻഡർതല ചർച്ച ഇന്ന് നടക്കും. പാംഗോങ് പിന്മാറ്റം പൂർത്തിയായി 48 മണിക്കൂറിനുള്ളിൽ അടുത്ത ചർച്ച തുടങ്ങണമെന്ന ധാരണപ്രകാരമാണ് ചർച്ച നടക്കുക.

രാവിലെ 10ന് കിഴക്കൻ ലഡാക്കിൽ ചൈനീസ് ഭാഗത്തുള്ള മോൾഡോ സപ്ംഗൂർ ഗ്യാപ്പിലാണ് യോഗം നടക്കുക. കോർപസ് കമാൻഡർ ലെഫ്.ജനറൽ പി.ജി.കെ. മേനോന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘത്തിൽ വിദേശകാര്യമന്ത്രാലയ ഈസ്റ്റ് ഏഷ്യ ജോ.സെക്രട്ടറി നവീൻ ശ്രീവാസ്തവയും പങ്കെടുക്കും. ചൈനീസ് പ്രതിനിധി സംഘത്തെ സൗത്ത് ഷിൻജിയാംഗ് മിലിട്ടറി ജില്ലാ ചീഫ് മേജർ ജനറൽ ലിയു ലിൻ ആണ് നേതൃത്വം നൽകുക.

ഗ്രോഗ്ര, ഹോട്ട് സ്പ്രിംഗ് എന്നിവിടങ്ങളിലെ സേനാ പിന്മാറ്റമായിരിക്കും ഇന്നത്തെ ചർച്ചയുടെ പ്രധാന അജണ്ട. നിയന്ത്രണരേഖയിൽ ഇരുരാജ്യങ്ങളും അവകാശവാദമുന്നയിക്കുന്ന പ്രദേശങ്ങളിലെ പട്രോളിംഗും ചർച്ച ചെയ്യും. അതേസമയം, ഡെപ്‌സാംഗ് സമതലത്തിലെ തർക്കത്തിൽ ചർച്ച ഉടനുണ്ടാകില്ലെന്നാണ് വിവരം.

ജനുവരി 24ന് നടന്ന ഒമ്പതാംവട്ട കമാൻഡർതല ചർച്ചയിലുണ്ടാക്കിയ ധാരണപ്രകാരം ഫെബ്രുവരി 10നാണ് പാംഗോങിന്റെ വടക്കൻ തീരങ്ങളിൽ നിന്നും തെക്കൻ തീരത്തെ കൈലാഷ് മലനിരകളിൽ നിന്നു ഇരു രാജ്യങ്ങളും പിന്മാറ്റം തുടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button