Latest NewsKeralaNewsIndia

വിഡ്ഢിത്തം പറയുന്നു, തിരിച്ചറിവില്ലാത്ത മനുഷ്യൻ; ഇ. ശ്രീധരനെ പരിഹസിച്ച് സംവിധായകന്‍ എംഎ നിഷാദ്

ഉത്തരേന്ത്യയല്ല കേരളമെന്ന തിരിച്ചറിവ് അദ്ദേഹത്തിന് വേണമായിരുന്നെന്ന് എംഎ നിഷാദ്

ബിജെപിയിലേക്ക് ചേരുന്ന കാര്യം ഔദ്യോഗികമായി അറിയിച്ച മെട്രോമാൻ ഇ. ശ്രീധരനെ പരിഹസിച്ച് സംവിധായകന്‍ എംഎ നിഷാദ്. ഉത്തരേന്ത്യയല്ല കേരളമെന്ന തിരിച്ചറിവ് അദ്ദേഹത്തിന് വേണമായിരുന്നെന്ന് എംഎ നിഷാദ് പറഞ്ഞു. ഏതൊരു മഹത്വവ്യക്തിയെയും നിമിഷങ്ങള്‍ കൊണ്ട് വിഡ്ഢിത്തം പറയുന്ന നിലയിലേക്ക് എത്തിക്കുന്ന എന്ത് മന്ത്രമാണ് ബിജെപിക്കുള്ളതെന്നും സംവിധായകൻ ഫേസ്ബുക്കിൽ പോസ്റ്റിൽ കുറിച്ചു.

എംഎ നിഷാദിന്റെ വാക്കുകള്‍:

‘ശ്രീധരന്റ്‌റെ ഒന്നാം തിരുമുറിവ്’
മെട്രോമാന്‍ എന്നറിയപ്പെടുന്ന E ശ്രീധരന്‍ ബി ജെ പിയില്‍,ചേര്‍ന്നു എന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍,പ്രത്യേകിച്ചൊന്നും തോന്നിയില്ല. കാരണം,ആത്യന്തികമായി അദ്ദേഹം,ഒരു ബ്യൂറോക്രാറ്റ് ആണ്. ബ്യൂറോക്രസിയുടെ, ആത്മാവ് തന്നെ അരാഷ്ട്രീയ വാദമാണ്.

അപ്പോള്‍ സ്വാഭാവികമായ ചോദ്യം,ഉയരാം, അദ്ദേഹം ചേര്‍ന്നത് ബി ജെ പിയില്‍ അല്ലേ?
എന്ന ചോദ്യം.അതെ,ഇത്തരം ആളുകളുടെ ലാസ്റ്റ് റിസോര്‍ട്ടുകള്‍,ബി ജെ പി പോലെയുളള,ഫാസിസ്റ്റ് പ്രസ്ഥാനങ്ങള്‍ തന്നെ. ഫ്യൂഡല്‍,ചിന്താഗതിയുളള,ഒരു അരാഷ്ട്രീയ വാദിയായ ബ്യൂറോക്രാറ്റിന് മറിച്ചൊരു തീരുമാനം എടുക്കാന്‍ കഴിയില്ല.

Also Read:സ്ഥാനാർത്ഥികളെ ഇറക്കുമതി ചെയ്യുന്നു, ജില്ലയ്ക്ക് പുറത്ത് നിന്നുള്ളവർ മത്സരിക്കുന്നു; വയനാട് ഡിസിസിക്കെതിരെ പോസ്റ്റർ

സംഘപരിവാര്‍ രാഷ്ട്രീയത്തിന്റ്‌റെ, കുഴലൂത്തുകാരായി,അവര്‍ മാറുന്നതോടെ നാളിത് വരെയുളള,അവരുടെ വാക്കും പ്രവര്‍ത്തിയും തമ്മില്‍ അജഗജാന്തരമാണ് എന്ന് മനസ്സിലാകും. സമീപകാലത്ത്,ബി ജെ പി പാളയത്തില്‍ ചേക്കേറിയ,എല്ലാ ബ്യൂറോക്രാറ്റ്‌സും, ഉദാഹരണങ്ങളായി നമ്മുടെ മുന്നിലുണ്ട്. ശ്രീ ഈ ശ്രീധരന്,ഏത് പാര്‍ട്ടിയിലും ചേരാനുളള,സ്വാതന്ത്ര്യമുണ്ട്.. അത്,അദ്ദേഹത്തിന്റ്‌റെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളാണ്..അതിനെ,ചോദ്യം ചെയ്യാന്‍,ആര്‍ക്കും അവകാശമില്ല താനും.

ബി ജെ പിയില്‍ ചേര്‍ന്ന ശേഷമുളള അദ്ദേഹത്തിന്റ്‌റെ,ചില വാചകങ്ങള്‍, തന്റ്‌റെ, മുന്‍ഗാമികളായി, സംഘപാളയത്തിലെത്തിയ, സര്‍വ്വശ്രീ കണ്ണന്താനം, സെന്‍കുമാര്‍, ജേക്കബ് തോമസ്സ് തുടങ്ങിയ പ്രഭുക്കളേക്കാള്‍,ഒട്ടും മോശമല്ല എന്ന് പറയാതെ വയ്യ. ഏതൊരു മഹത്വവല്‍ക്കരിക്കപെട്ട, വ്യക്തിയേയും,നിമിഷ നേരം കൊണ്ട് വിഡ്ഢിത്തം, പറയുന്ന നിലയിലേക്ക്, എത്തിക്കുന്ന എന്ത്,തരം മന്ത്രമാണ്, ബി ജെ പി എന്ന പ്രസ്ഥാനത്തിനുളളതെന്ന ന്യായമായ,ഒരിക്കലും,ഉത്തരം കിട്ടാത്ത, പ്രസക്ത ചോദ്യത്തിന്, ഉത്തരം ലഭിക്കുക എന്നുളളത് ഒരു മരീചികയാണ്. ശ്രീധരന്‍ സാറിന്റ്‌റെ,കഴിവുകളെ കുറച്ച്‌ കാണുകയല്ല, മുഖ്യമന്ത്രിയാകാനുളള, അദ്ദേഹത്തിന്റ്‌റെ ആഗ്രഹത്തെ, ആക്ഷേപിക്കുകയുമല്ല. കുറഞ്ഞപക്ഷം,ഉത്തരേന്ത്യ അല്ല കേരളം എന്ന,ഒരു തിരിച്ചറിവ്, അദ്ദേഹത്തിനില്ലാതെ പോയല്ലോ എന്നോര്‍ക്കുമ്ബോള്‍.. ‘ശ്രീധരന്റ്‌റെ ഒന്നാം തിരുമുറിവ്’ എന്നല്ലാതെ എന്ത് പറയാന്‍. എല്ലാ സംഘമിത്രങ്ങള്‍ക്കും, ശ്രീധരന്‍ ഫാന്‍സ് അസോസിയേഷനും,ശ്രീധരന്‍ സാറിനും. ധ്വജ,ധ്വജര,ധ്വജന്തര പ്രണാമം..

shortlink

Related Articles

Post Your Comments

Related Articles


Back to top button