KeralaLatest NewsNewsCrime

പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

മലമ്പുഴ: പ്രായപൂർത്തിയാകാത്ത സഹോദരിമാരായ രണ്ടു പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ അറസ്റ്റിലായത് ഇരയായ കുട്ടികളുടെ അമ്മയുടെ സുഹൃത്ത്. പുതുപ്പരിയാരം നൊട്ടംപാറ രാഹുൽ നിവാസിൽ പി.സി. രമേഷിനെയാണ് (40) കുട്ടികൾക്കെതിരായ ലൈംഗികകുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പോക്സോ നിയമം ചുമത്തി മലമ്പുഴ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മലമ്പുഴയ്ക്കടുത്തുള്ള പെൺസുഹൃത്തിന്റെ വീട്ടിൽ വച്ച് ഇവരുടെ 14ഉം 12ഉം വയസ്സുള്ള രണ്ടു പെൺകുട്ടികളെ പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി നൽകിയിരിക്കുന്നത്. ജനുവരി 10 മുതൽ 22 വരെയുള്ള കാലയളവിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നിരിക്കുന്നത്. ഈ ദിവസങ്ങളിൽ കുട്ടികളുടെ മുത്തശ്ശിക്ക് സുഖമില്ലാത്തതിനെത്തുടർന്ന് അമ്മ അവർക്കൊപ്പം വാണിയംകുളത്തെ ആശുപത്രിയിലായിരുന്നു. ഈ സമയം മൊബൈൽഫോണിൽ കുട്ടികളെ അശ്ലീല വീഡിയോ കാണിച്ച് പ്രതി പീഡനത്തിന് ഇരയാക്കുകയായിരുന്നു ഉണ്ടായത്.

വിവരം പുറത്തറിയിച്ചാൽ അമ്മയെ കൊല്ലുമെന്ന് കുട്ടികളെ പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കുട്ടികൾ പേടിച്ച് പീഡനവിവരം പുറത്ത് അറിയിച്ചില്ല.പിന്നീട് പരിചയമുള്ള പൊതുപ്രവർത്തകയോട് കുട്ടികൾ സംഭവം പറയുകയാണ് ഉണ്ടായത്. ഇവർ കുട്ടികളുടെ അമ്മയെയും പോലീസ് സ്റ്റേഷനിലും വിവരമറിയിക്കുകയുണ്ടായി. ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് അധികൃതരുടെ സഹായത്തോടെ പീഡനത്തിനിരയായ പതിന്നാലുകാരിയിൽ നിന്ന് പോലീസ് മൊഴിയെടുത്തു. തുടർന്നാണ് രമേഷിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button