Latest NewsKeralaNews

ആഴക്കടൽ മത്സ്യബന്ധന കരാർ വിവാദം; പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി മേഴ്‌സികുട്ടിയമ്മ

ഇഎംസിസിയുമായി ആഴക്കടൽ മത്സ്യബന്ധന കരാർ ചർച്ച ചെയ്തുവെന്ന ആരോപണം അസംബന്ധമാണ്

ആഴക്കടൽ മത്സ്യബന്ധന കരാർ വിവാദത്തിൽ പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ.

ഇഎംസിസിയുമായി ആഴക്കടൽ മത്സ്യബന്ധന കരാർ ചർച്ച ചെയ്തുവെന്ന ആരോപണം അസംബന്ധമാണ്. ആദ്യം പ്രോജക്ട് അമേരിക്കയിൽ വച്ച് ചർച്ച ചെയ്തുവെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. ഇപ്പോൾ പറയുന്നത് കേരളത്തിൽ വച്ച് കൂടിക്കാഴ്ച നടത്തിയെന്നാണ്. നിരവധി മന്ത്രിയെന്ന നിലയിൽ തന്നെ കാണാൻ വരാറുണ്ട്. കാണാൻ ആര് വന്നു എന്നതല്ല പ്രശ്നം, പദ്ധതിക്ക് അനുമതി കൊടുത്തോ എന്നുള്ളതാണെന്നും മന്ത്രി പറഞ്ഞു.

രമേശ് ചെന്നിത്തല സ്വപ്നാ സുരേഷിനൊപ്പം നിൽക്കുന്ന പടം പത്രത്തിൽ വന്നിരുന്നു. സ്വപ്നാ സുരേഷിനെ കണ്ടുവെന്ന് വച്ച് സ്വർണക്കടത്തിൽ രമേശ് ചെന്നിത്തല പങ്കാളിയായി എന്നോണോ ഉദ്ദേശിക്കുന്നത്? അതുകൊണ്ട് ആരെങ്കിലും വന്ന് കണ്ടാൽ അതെല്ലാം പദ്ധതികളാണെന്ന് പറയേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് കുറച്ച് കഴിഞ്ഞ് ആരോപണങ്ങൾ തിരുത്തി മാപ്പ് പറയുമെന്ന് പ്രതീക്ഷിക്കുന്നു. രമേശ് ചെന്നിത്തല കാര്യങ്ങൾ ഉത്തരവാദിത്വത്തോടെ മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു. ഈ മാസം രാഹുൽ ഗാന്ധി കേരളത്തിൽ വരുന്നതിന് മുന്നോടിയായുള്ള അജണ്ടയുടെ റിഹേഴ്സലാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്. ഇരുട്ടുകൊണ്ട് ഓട്ടയടക്കാൻ രമേശ് ചെന്നിത്തല ശ്രമിക്കുകയാണെന്നും മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button