Latest NewsNewsIndia

കാശ്മീരിൽ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്

ശ്രീനഗർ : വിനോദസഞ്ചാരത്തിനായി കാശ്മീരിലേക്ക് എത്തുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് പട്ടേലാണ് ഇക്കാര്യം അറിയിച്ചത്. ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം ജമ്മു കാശ്മീരിനെക്കുറിച്ച് പരക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ഫെഡറേഷൻ ഓഫ് അസോസിയേഷൻസ് ഇൻ ഇന്ത്യ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റിയുടെ മൂന്നാമത് ഇന്ത്യൻ ടൂറിസം മാർട്ട് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also : പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ

2020 ജനുവരിയിൽ 3,750 വിനോദ സഞ്ചാരികളാണ് ശ്രീനഗർ സന്ദർശിച്ചത്. ഈ വർഷം ജനുവരിയിൽ ഇത് 19,000 ആയി ഉയർന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം നടന്ന പ്രചാരണങ്ങളൊന്നും വിനോദ സഞ്ചാര മേഖലയെ ബാധിച്ചിട്ടില്ല. വിനോദ സഞ്ചാരികളുടെ കണക്കുകൾ ഈ വസ്തുതയാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ വ്യാപനം വിനോദ സഞ്ചാര മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ഗോവ ഇതിൽ നിന്നും മോചനം നേടിവരുകയാണ്. മഹാരാഷ്ട്രയും കേരളവും പൂർണ്ണമായി വിനോദ സഞ്ചാരത്തിനായി തുറന്നുകൊടുത്തിട്ടില്ല. നിലവിലെ സാഹചര്യത്തിൽ ആഭ്യന്തര വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button