ന്യൂഡല്‍ഹി: ചൈനയിലെ കമ്മ്യൂണിസ്റ്റ് നേതാവിന് ആദരമര്‍പ്പിച്ച സി പി എമ്മിനെ വിമര്‍ശിച്ച് ബി ജെ പി. ചൈനീസ് കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ഡെങ് സിയാവോ പിങ്ങിന്റെ ചരമവാര്‍ഷിക ദിനത്തിലാണ് സി പി എം പുതുച്ചേരി ഘടകം ആദരമര്‍പ്പിച്ച് ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെ വിമര്‍ശനവുമായെത്തിയ ബി ജെ പി, നമ്മുടെ പൗരന്മാരോടോ സൈനികരോടോ സഹാനുഭൂതി കാണിക്കാത്ത കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരെ തള്ളിക്കളയണമെന്ന് വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.
”ഇടതുപക്ഷത്തിന്റെ മുന്‍ഗണ എന്താണെന്ന് ഇതോടെ വളരെ വ്യക്തമായിരിക്കുകയാണ്- ചൈനയ്ക്ക് വേണ്ടി പോരാടുക എന്നതാണ് അത്. കാലഹരണപ്പെട്ട കമ്മ്യൂണിസ്റ്റ് തത്വചിന്തയെയും കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തെയും തള്ളി കളയുക”- ബി ജെ പി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
read also ;ഉന്നാവിലെ ദളിത് പെണ്‍കുട്ടികളുടെ മരണത്തില്‍ വഴിത്തിരിവ്, കാരണം കണ്ടെത്തി: രണ്ട് പേര്‍ അറസ്റ്റില്‍
’24 വര്‍ഷം മുന്‍പ് 1997 ഫെബ്രുവരി 19നാണ് സഖാവ് ഡെങ് സിയാവോ പിങ്ങ് അന്തരിച്ചത്. ചൈനയിലെ വിപ്ലവകാരനായ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു അദ്ദേഹം. 1978 മുതല്‍ 1989വരെ അദ്ദേഹം ചൈനയെ നയിച്ചു. മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് പാതയിലൂടെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ മാവോയുടെ ചിന്തകള്‍ക്കും സിദ്ധാന്തങ്ങള്‍ക്കും അനുസൃതമായാണ് അദ്ദേഹം നയിച്ചത്’.-സി പി എം പുതുച്ചേരി ഘടകത്തിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു.
Post Your Comments