തിരുവനന്തപുരം : ദിവസം തോറും ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ പച്ചക്കറിയുടെ വിലയും കൂട്ടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി കച്ചവടക്കാര്‍. ലോക്ഡൗണിനു ശേഷം പച്ചക്കറി വിപണി പതിയെ കര കയറിയതാണ്. എന്നാല്‍ ദിവസവും ഇന്ധനവില വര്‍ധിയ്ക്കുന്നതിനാല്‍ കച്ചവടക്കാരുടെ നിലനില്‍പ്പു തന്നെ അവതാളത്തിലായിരിയ്ക്കുകയാണ്.
പച്ചക്കറി എത്തിയ്ക്കാനായുള്ള ലോറി വാടക രണ്ടായിരം രൂപ വച്ചാണ് കൂടിയത്. ഈ വാടക വര്‍ധന പച്ചക്കറി വിലയില്‍ വരും ദിവസങ്ങളില്‍ പ്രതിഫലിയ്ക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. നിലവില്‍ പച്ചക്കറി വില പതിയെ കൂടി വരുന്നുണ്ട്. നിലവില്‍ ചെറിയുള്ളിയുടെ വില കിലോയ്ക്ക് നൂറിനു മുകളിലാണ്. കര്‍ഷകരുടെ പ്രതിഷേധവും ആവശ്യത്തിനുള്ള പച്ചക്കറികള്‍ എത്താത്തതും വിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ട്.
Post Your Comments